ശ്രീനഗർ: ജമ്മു കശ്മീരിൽ ബാങ്കിൽ അതിക്രമിച്ചു കയറി ഭീകരർ പണം കവർന്നു. കുൽഗാം ജില്ലയിലെ എല്ലഖോയ് ദെഹാട്ടി ബാങ്കിൽനിന്നും ഭീകരർ 65,000 രൂപ കവർന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തു. രണ്ടു ഭീകരരാണ് പണം കവർന്നത്.

ഇന്നലെ കുൽഗാം ജില്ലയിൽ പണവുമായി പോയ സർക്കാർ ബാങ്കിനുനേരെ ഭീകരരർ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ അഞ്ചു പൊലീസുകാരും രണ്ടു ബാങ്ക് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് രൂപ ഭീകരർ തട്ടിയെടുത്തതായും റിപ്പോർട്ടുണ്ടായിരുന്നു. ബാങ്കുകളെ ലക്ഷ്യമിട്ട് ഭീകരർ ആക്രമണം നടത്തുന്ന സംഭവങ്ങൾ ജമ്മു കശ്മീരിൽ വർധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ