scorecardresearch

ജമ്മു കശ്‌മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

നിരോധിത ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീനിലെ അംഗങ്ങളാണ് ഇരുവരും

നിരോധിത ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീനിലെ അംഗങ്ങളാണ് ഇരുവരും

author-image
WebDesk
New Update
പുല്‍വാമ  ഏറ്റുമുട്ടല്‍; പ്രതിഷേധം ശക്തം, ഇന്‍റർനെറ്റിനും ട്രെയിന്‍ ഗതാഗതത്തിനും വിലക്ക്

Security personnal walk during two militants and an army soldier were killed in a gunfight in Pazalpora area of Sopore in north Kashmir's Baramulla district on Friday morning.Express Photo by Shuaib Masoodi 10/26/2018

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപൊരയിലെ ഖ്ര്യൂവിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈനികര്‍ക്ക് ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് പൊലീസ് വക്താവ് അറിയിച്ചു. അദ്‌നാന്‍ അഹമ്മദ് ലോനെ, ആദില്‍ ബിലാല്‍ ഭട്ട് എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്.

Advertisment

'നിരോധിത ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീനിലെ അംഗങ്ങളാണ് ഇരുവരും. പൊലീസ് റെക്കോര്‍ഡുകള്‍ പ്രകാരം അദ്‌നാന്‍ ലോനെ, പുല്‍വാല ജില്ലയിലെ ഹിസ്ബുള്‍ മുജാഹിദീന്‍ സംഘടനാ തലവനാണ്,' പൊലീസ് പറയുന്നു.

നേരം പുലരുന്നതിനു മുമ്പായി പൊലീസ് സ്ഥലത്ത് സുരക്ഷാ വലയം തീര്‍ക്കുകയും തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു. 'തിരച്ചിലിനിടയില്‍ പൊലീസിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്,' പൊലീസ് പ്രസ്താവനയില്‍ പറയുന്നു.

ഹിസ്ബുള്‍ മുജാഹിദീന്‍ ഓപ്പറേഷന്‍ തലവനായ റിസായ് നായ്കുവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ലോനെ എന്നും പൊലീസ് പറയുന്നു.

Advertisment
Indian Army Militants

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: