ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ഹജിൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെയും വധിച്ചു. ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

എട്ടോളം ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യവും പൊലീസും സംയുക്തമായി പരിശോധന നടത്തവേയാണ് വെടിവയ്പുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ