ശ്രീനഗർ: ജമ്മു കശ്മീരീലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഭീകരരായ വസീം ഷാ, ഹഫീസ് നിസാർ എന്നിവരെ സൈന്യം വധിച്ചെന്നാണ് റിപ്പോർട്ട്. ലഷ്കർ ഇ തൊയ്ബ പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസും സൈന്യവും തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് സൈന്യത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ