scorecardresearch

കശ്മീരിൽ ഏറ്റുമുട്ടൽ: അഞ്ചു തീവ്രവാദികളേയും വധിച്ചതായി സൈന്യം

തിരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിനു നേരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു.

കശ്മീരിൽ ഏറ്റുമുട്ടൽ: അഞ്ചു തീവ്രവാദികളേയും വധിച്ചതായി സൈന്യം
Security personnal stand guard near a encounter site during One militant was killed in an overnight gunfight with government forces in Magam forest area of north Kashmir’s Kupwara district.Express Photo by Shuaib Masoodi 09-07-2018

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ചു തീവ്രവാദികളും കൊല്ലപ്പെട്ടു. ജമ്മുവിലെ കുല്‍ഗാം ജില്ലയിലെ ചൗഗാമില്‍ പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍.

ചൗഗാമിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിനു നേരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു.

സുരക്ഷ കണക്കിലെടുത്ത് ബാരമുള്ള – ഖാസിഗുണ്ട് ട്രെയിന്‍ സര്‍വീസ് നിർത്തിവച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ജമ്മുവിലെ റീസിയില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.

രണ്ടുദിവസം മുമ്പ് ജമ്മുവിലെ സോപോരെ ടൗണില്‍ രണ്ടു ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. ഇവരില്‍ നിന്നും പൊലീസ് രണ്ട് ആധാര്‍ കാര്‍ഡുകള്‍ കണ്ടെടുക്കുകയും, കൊല്ലപ്പെട്ട തീവ്രവാദികള്‍ വിദേശികള്‍ വിദേശികളാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: J k three militants dead five trapped as encounter underway in kulgam