പുൽവാമ: ജമ്മുകശ്​മീരിലെ പുൽവാമ ജില്ലയിൽ ​ മൂന്ന്​ പ്രാദേശിക ലഷ്​കറെ ത്വയിബ ഭീകരരെ സൈന്യം വധിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ കാകപ്പോറ മേഖലയിലാണ് സംഭവം. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ തുടങ്ങിയ സൈനികനീക്കം ഇപ്പോഴും തുടരുന്നതായാണ് വിവരം.

കൊല്ലപ്പെട്ടവരില്‍ നിന്ന്​ എ.കെ. 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്​. ഏറ്റുമുട്ടൽ വാർത്ത പരന്നപ്പോൾ പ്രദേശത്തെ നാട്ടുകാർ സംഘടിച്ച്​ സുരക്ഷാ സേനക്ക്​ നേരെ കല്ലെറിഞ്ഞെന്ന്​ സൈനിക അധികൃതർ പറഞ്ഞു. ഒരു സൈനിക ഉദ്യോഗസ്​ഥന്​ പരുക്കേറ്റു.

മാജിദ് മിര്‍, ഷരീഖ് അഹമ്മദ്, ഇര്‍ഷാദ് അഹമ്മദ് എന്നവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രത്യേക സേനാവിഭാഗവും സിആര്‍പിഎഫ് ബറ്റാലിയനും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തുന്നത്. പ്രദേശത്ത് ഇപ്പോഴും ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook