ശ്രീനഗര്‍: ലഷ്കറെ ത്വയ്ബയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയെ ജമ്മു കശ്മീരില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ജൂണില്‍ കശ്മീരില്‍ അഞ്ച് പൊലീസുകാരേയും ഒരു എസ്ഐയേയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
ആദില്‍ എന്നറിയപ്പെടുന്ന സന്ദീപ് കുമാര്‍ ശര്‍മ്മയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയാണ് ഇയാള്‍. സന്ദീപ് കുമാറിനൊപ്പം കുല്‍ഗാം സ്വദേശിയായ മുനീബ് ഷാ എന്നയാളും പിടിയിലായിട്ടുണ്ട്.
ബാങ്കുകളും എടിഎമ്മുകളും കേന്ദ്രീകരിച്ച് നടത്തുന്ന കൊളളയുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് ഭീകരഗ്രൂപ്പുമായി ബന്ധമുളള ഇവര്‍ പിടിയിലായതെന്ന് കശ്മീര്‍ ഐജി മുനീര്‍ ഖാന്‍ പറഞ്ഞു. കൊളളയടിച്ച പണം കൊണ്ടാണ് ഇയാള്‍ ഭീകരപ്രവര്‍ത്തനത്തിന് സഹായിച്ചത്.
ജൂലൈയില്‍ ലഷ്കര്‍ കമാന്‍ഡറായ ബഷീര്‍ ലഷ്കരി കൊല്ലപ്പെട്ട വീട്ടില്‍ നിന്നാണ് സന്ദീപിനെ പിടികൂടിയത്. ഇയാള്‍ നല്‍കിയ വിവരപ്രകാരമാണ് ഷായെ അറസ്റ്റ് ചെയ്തത്.