ശ്രീനഗർ: ജമ്മു കശ്മീരിലെ ബഡ്ഗാമിലെ ഫുൾടിപോര ഗ്രാമത്തിൽ നാല് ഭീകരരെ സൈന്യം ഏറ്റുമുട്ടലലിൽ കൊലപ്പെടുത്തി. രണ്ട് യുവാക്കൾക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റതായും സൈന്യത്തിന്രെ വക്താവ് അറിയിച്ചു.

സൈന്യം, സിആർപിഎഫ് ജമ്മു കശ്മീർ പൊലീസ് എന്നിവർ ചേർന്നാണ് ഇന്ന് രാവിലെ മുതൽ ഈ നീക്കം ആരംഭിച്ചത്. ഗ്രാമത്തിലെ ഒരു വീട്ടിൽ തീവ്രവാദികളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഈ ഓപ്പറേഷൻ.

തീവ്രവാദ സാന്നിദ്ധ്യം സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചതിന്രെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിൽ തുടങ്ങിയപ്പോൾ തീവ്രവാദികൾ സൈന്യത്തിനെതിരെ വെടിയുതിർത്തു. ഇത് ഏറ്റുമുട്ടലിന് വഴിയൊരുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, വടക്കൻ കശ്മീരിലെ സോപോറിൽ സൈന്യവും തീവ്രവാദികളും തമ്മിൽ മറ്റൊരു ഏറ്റുമുട്ടൽ നടക്കുകയാണ്. വെടിവയ്പിനിടെ ഒരു സൈനികന് പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ