കുൽഗാം: ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിൽ യാരിപോര സ്ഥലത്ത് ഭീകരരും പട്ടാളക്കാരും തമ്മിൽ ഏറ്റമുട്ടൽ തുടരുന്നു. മൂന്ന് പട്ടാളക്കാരും നാല് ഭീകരരും ഇതുവരെ കൊല്ലപ്പെട്ടതായാണ് വിവരം. ഒരു പട്ടാളക്കാരന് പരിക്കേറ്റതായും വാർത്ത ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.
എന്നാൽ പട്ടാളം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നിഷേധിച്ചിട്ടുണ്ട്. “വ്യത്യസ്തമായ കണക്കുകളാണ് കൊല്ലപ്പെട്ടവരുടെ എണ്ണമായി പുറത്തുവരുന്നത്. ഇപ്പോൾ ഇക്കാര്യത്തിൽ ഒന്നും ഉറപ്പിച്ച് പറയാൻ സാധിക്കില്ല. ഏറ്റുമുട്ടൽ തുടരുകയാണെ”ന്ന് ഉന്നത പട്ടാള ഉദ്യോഗസ്ഥൻ എഎൻഐ യോട് പറഞ്ഞു.
ഫെബ്രുവരി നാലിന് സോപോർ ടൗണിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് കാശ്മീർ വിഘടനവാദികളെ സൈന്യം വധിച്ചിരുന്നു. വടക്കു-പടിഞ്ഞാറൻ ജില്ലയായ ബാരാമുള്ളയിലേക്ക് വിഘടനവാദികൾ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ ഏറ്റുമുട്ടൽ നടന്നത്. രണ്ട് പൊലീസുകാർക്ക് ഏന്ന് ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്നു.