ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരു മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉള്‍പ്പെടും. ജയ്ഷെ കമാൻഡർ കമ്രാന്‍ എന്ന ഗാസി റഷീദും സൈന്യത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സൈന്യവും പൊലീസും ചേര്‍ന്ന് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വെടിവയ്പ് തുടരുന്ന സാഹചര്യത്തില്‍ പ്രദേശ വാസികളോട് വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് നിർദേശം നല്‍കിയിട്ടുണ്ട്.

കൊല്ലപ്പെട്ട സൈനികര്‍ 55 രാഷ്ട്രീയ റൈഫിള്‍സ് വിഭാഗത്തില്‍ പെടുന്നവരാണ്. ഭീകരർ സൈന്യത്തിനു നേരെ വെടിവയ്ക്കുകയായിരുന്നു. സൈന്യം തിരിച്ചും വെടിയുതിര്‍ത്തു. ഭീകരരുടെ താവളം സൈന്യം വളഞ്ഞിരിക്കുകയാണ്. മൂന്ന് ഭീകരര്‍ കുടുങ്ങികിടക്കുന്നതായാണ് നിഗമനം.

പുല്‍വാമയില്‍ കഴിഞ്ഞ ദിവസം ചാവേറാക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറിന്റെ കൂട്ടാളികളാണ് ഇവരെന്നാണ് കരുതുന്നത്. ചാവേറാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook