/indian-express-malayalam/media/media_files/uploads/2018/04/indian-army.jpg)
ശ്രീനഗർ: ജമ്മു കശ്മീരിൽ 8 ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. തെക്കൻ കശ്മീരിലെ ഷോപ്പിയാൻ, അനന്ത്നാഗ് എന്നീ ജില്ലകളിൽ മൂന്നിടങ്ങളിലായി നടന്ന വെടിവയ്പിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഭീകരരുമായുളള ഏറ്റുമുട്ടലിൽ 3 സൈനികർക്കും പരുക്കേറ്റിട്ടുണ്ട്.
ഷോപ്പിയാൻ, അനന്ത്നാഗ് ജില്ലകളിൽ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച രാത്രി സൈന്യവും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ശക്തമായി തിരിച്ചടിച്ചു. വെടിവയ്പിൽ ഷോപ്പിയാനിൽ 7 ഭീകരരും അനന്ത്നാഗിൽ ഒരു ഭീകരനും കൊല്ലപ്പെട്ടു. അനന്ത്നാഗിൽനിന്നും ഒരു ഭീകരനെ പിടികൂടുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
ഷോപ്പിയാനിലെ ദുഗ്റാദിലും കാഞ്ചിദോരയിലും വെടിവയ്പ് തുടരുകയാണ്. ജമ്മു കശ്മീരിൽ ഭീകരാക്രമണം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ 3 ദിവസങ്ങളായി കശ്മീരിന്റെ പല ഭാഗത്തും സൈന്യം ഭീകരർക്കായുളള തിരച്ചിൽ ശക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.