ശ്രീനഗർ: സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകം കത്തുവ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കശ്മീര്‍ ഉപമുഖ്യമന്ത്രി കവിന്ദര്‍ ഗുപ്ത. കത്തുവയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം നിസാരമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഇത് നിസാര കേസാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടാവാൻ പാടില്ല. സർക്കാരിനു മുന്നിൽ വലിയ വെല്ലുവിളികളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കത്തുവ സംഭവം കോടതിക്കുമുന്നിലാണ്. സുപ്രീം കോടതി ഇതിൽ തീരുമാനം പറയട്ടെ. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് നടക്കുന്നത്. ഈ വിഷയത്തെ മനപൂർവം കുത്തിപ്പൊക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് സല്മാന് നിസാമി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കാഷ്മീർ സ്പീക്കറായിരുന്ന കവിന്ദർ ഉൾപ്പെടെ ഏഴു മന്ത്രിമാരാണ് പുനസംഘടനയിൽ മന്ത്രിമാരായത്. കത്തുവയിൽനിന്നുള്ള എംഎൽഎയും മന്ത്രിയായി. കഠുവ സംഭവത്തിൽ പ്രതികളെ പിന്തുണച്ച രണ്ടു മന്ത്രിമാർ രാജിവച്ചതിനു പിന്നാലെയാണ് ബിജെപി മന്ത്രിസഭാ പുനസംഘടന നടത്തിയത്.
After pro-rapist MLA was inducted in Ministry, this shameless/heartless BJP neta- Dy CM J&K Kavinder Gupta says Rape & murder of 8 year old girl in Kathua is a SMALL issue, shd not be given much hype. And his supporters Laugh…..! Shame BJP Shame. pic.twitter.com/6rkxSiBhhv
— Salman Nizami (@SalmanNizami_) April 30, 2018
എന്നാൽ കത്തുവ സംഭവുമായി പുനസംഘടനയ്ക്കു ബന്ധമില്ലെന്ന് ബിജെപി പ്രതികരിച്ചു. പുനസംഘടന പാർട്ടി നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും പുതിയ ആളുകൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമാണിതെന്നും ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് പറഞ്ഞു. ‘പാര്‍ട്ടി എന്നെ ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്ന് എന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കും’, കവിന്ദര്‍ പറഞ്ഞു.