
ശ്രീ​ന​ഗ​ർ: സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകം കത്തുവ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കശ്മീര്‍ ഉപമുഖ്യമന്ത്രി കവിന്ദര്‍ ഗുപ്ത. ക​ത്തു​വ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം നിസാരമാണെന്ന് അദ്ദേഹം പറഞ്ഞു.
'ഇ​ത് നി​സാ​ര കേ​സാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ല. സ​ർ​ക്കാ​രി​നു മു​ന്നി​ൽ വ​ലി​യ വെ​ല്ലു​വി​ളി​ക​ളാ​ണ് ഉ​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ത്തു​വ സം​ഭ​വം കോ​ട​തി​ക്കു​മു​ന്നി​ലാ​ണ്. സു​പ്രീം കോ​ട​തി ഇ​തി​ൽ തീ​രു​മാ​നം പ​റ​യ​ട്ടെ. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​വി​ഷ​യ​ത്തെ മ​ന​പൂ​ർ​വം കു​ത്തി​പ്പൊ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കാഷ്മീ​ർ സ്പീ​ക്ക​റാ​യി​രു​ന്ന ക​വി​ന്ദ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു മ​ന്ത്രി​മാ​രാ​ണ് പു​ന​സം​ഘ​ട​ന​യി​ൽ മ​ന്ത്രി​മാ​രാ​യ​ത്. ക​ത്തുവ​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യും മ​ന്ത്രി​യാ​യി. ക​ഠു​വ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ പി​ന്തു​ണ​ച്ച ര​ണ്ടു മ​ന്ത്രി​മാ​ർ രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന ന​ട​ത്തി​യ​ത്.
After pro-rapist MLA was inducted in Ministry, this shameless/heartless BJP neta- Dy CM J&K Kavinder Gupta says Rape & murder of 8 year old girl in Kathua is a SMALL issue, shd not be given much hype. And his supporters Laugh.....! Shame BJP Shame. pic.twitter.com/6rkxSiBhhv
— Salman Nizami (@SalmanNizami_) April 30, 2018
എ​ന്നാ​ൽ ക​ത്തുവ സം​ഭ​വു​മാ​യി പു​ന​സം​ഘ​ട​ന​യ്ക്കു ബ​ന്ധ​മി​ല്ലെ​ന്ന് ബി​ജെ​പി പ്ര​തി​ക​രി​ച്ചു. പു​ന​സം​ഘ​ട​ന പാ​ർ​ട്ടി നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണെ​ന്നും പു​തി​യ ആ​ളു​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാം ​മാ​ധ​വ് പ​റ​ഞ്ഞു. 'പാര്‍ട്ടി എന്നെ ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്ന് എന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കും', കവിന്ദര്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us