scorecardresearch
Latest News

കശ്‌മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ ദിവസമാണ് ജവൈദ് അഹമ്മദ് ദറിനെ കാണാതായത്

കശ്‌മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി

ശ്രീനഗര്‍: ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയതായി കരുതുന്ന ജമ്മു കശ്മീര്‍ പൊലീസിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്‌ച വൈകുന്നേരമാണ് ജവൈദ് അഹമ്മദ് ദറിന്റെ മൃതദേഹം കണ്ടെത്തിയത്. ഷോപ്പിയാനിലെ കച്ച്ദൂര ഗ്രാമവാസിയായ അഹമ്മദ് ദറിനെ വീട്ടില്‍ നിന്ന് പുറത്തുപോയപ്പോഴാണ് കാണാതായത്. തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തി വരികയായിരുന്നു.

ശ്രീനഗറില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എത്തി സുരക്ഷാ ഒരുക്കങ്ങള്‍ വിലയിരുത്തിയ ദിവസം തന്നെയാണ് പൊലീസുകാരനെ കാണാതായത്. ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാണെന്നും ജനങ്ങള്‍ക്കായി മികച്ച ഭരണം സംസ്ഥാനത്ത് ഉറപ്പാക്കുന്നുണ്ടെന്ന് ഇതിന് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.

‘നല്ല ഭരണത്തിലും വികസനത്തിലും ഊന്നല്‍ നല്‍കി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനത്ത് സമാധാനവും സന്തോഷവും പുലരും. ജനങ്ങളുടെ സ്വപ്നം യാഥാര്‍ത്യമാകും’, രാജ്നാഥ് സിങ് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: J k cop abducted by militants in shopian found dead