scorecardresearch

കശ്മീരില്‍ സൈനിക ഉദ്യോഗസ്ഥനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഇന്നലെ രാത്രിയോടെ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നാണ് വിവരം

ഇന്നലെ രാത്രിയോടെ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നാണ് വിവരം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഉമർ ഫയാസിനെ കൊന്നത് ഹിസ്ബുൾ മുജാഹിദ്ദീൻ ; തീവ്രവാദികൾക്കായി വ്യാപക തിരച്ചിൽ

ശ്രീനഗർ: ജമ്മുകാഷ്മീരിൽ സൈനിക ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഷോപ്പിയാനിലെ ഹർമാനിലാണ് സംഭവം. ലഫ്.കേണൽ ഉമർ ഫയാസ് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നാണ് വിവരം.  തുടര്‍ന്നാണ് ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

Advertisment

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഷോപ്പിയാനിലെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് സുര്‍സുനില്‍ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്യും. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കനായി ലീവിലായിരുന്നു സൈനികനെന്നാണ് വിവരം. അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

Found Dead Jawan Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: