/indian-express-malayalam/media/media_files/uploads/2018/06/vohra-nn-vohra_650x400_71472450475.jpg)
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുറത്തിറക്കിയത്. ഗവര്‍ണറുടെ ശുപാര്‍ശയില്‍ ഇന്ന് രാവിലെയോടെയാണ് രാഷ്ട്രപതി ഒപ്പുവച്ചത്.
കശ്‌മീര്‍ ഗവര്‍ണര്‍ ഭരണത്തിലേക്ക് കടക്കുമെന്നായതോടെ സുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടന്നിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി ഇന്നലെ ഉന്നതതലയോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് കശ്‌മീരിലെത്തും.
ജമ്മു കശ്‌മീരില്‍ മെഹ്‍ബൂബ മുഫ്തിയുടെ പിഡിപിക്ക് ബിജെപി നല്‍കിയിരുന്ന പിന്തുണ ഇന്നലെ പിന്‍വലിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മെഹ്‍ബൂബ രാജിവയ്‌ക്കുകയും സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്‌തു. ഇനിയൊരു സഖ്യ സര്‍ക്കാരിനുള്ള സാധ്യതയില്ലെന്ന് മറ്റു പാര്‍ട്ടികളായ നാഷണല്‍ കോൺഫറന്‍സും കോണ്‍ഗ്രസും വ്യക്തമാക്കിയതോടെയാണ് സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഉറപ്പായത്.
ബി​ജെ​പി പി​ന്തു​ണ പി​ൻ​വ​ലി​ച്ച സം​ഭ​വ​ത്തി​ൽ ന​ടു​ക്കം ഉ​ണ്ടാ​യി​ല്ലെ​ന്നായിരുന്നു ജ​മ്മു​ കശ്‌മീ​ർ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി പ്രതികരിച്ചത്. അ​ധി​കാ​ര​ത്തി​നു വേ​ണ്ടി രൂ​പീ​ക​രി​ച്ച സം​ഖ്യ​മാ​യി​രു​ന്നി​ല്ല ഇ​ത്. സം​സ്ഥാ​ന​ത്തു ‘പേ​ശീ​ബ​ലം’ ഉ​പ​യോ​ഗി​ച്ചു​ള്ള ഭ​ര​ണ​ത്തി​നു ത​ങ്ങ​ൾ​ക്കു ക​ഴി​യി​ല്ല. മ​റ്റൊ​രു പാ​ർ​ട്ടി​യു​മാ​യും സ​ഖ്യ​ത്തി​നി​ല്ലെ​ന്നു ഗ​വ​ർ​ണ​റോ​ടു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും രാ​ജി​ക്ക​ത്തു ന​ൽ​കി​യ​തി​നു ശേ​ഷ​മു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മെ​ഹ്ബൂ​ബ പ​റ​ഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.