/indian-express-malayalam/media/media_files/uploads/2018/11/ANIL-anil-parihar-001.jpg)
ശ്രീനഗർ: ജമ്മു കശ്മീരിൽ ബിജെപി സംസ്ഥാന സെക്രട്ടറി അനിൽ പരിഹാറിനെയും സഹോദരൻ അജിത് കുമാർ പരിഹാറിനെയും വെടിവച്ച് കൊന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ജമ്മു പ്രവിശ്യയിലെ കിഷ്ത്വാറിൽ വച്ചാണ് ഇവർക്ക് അജ്ഞാത സംഘത്തിന്റെ വെടിയേറ്റത്. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ഭീകരവാദികളാണ് അക്രമം നടത്തിയതെന്നാണ് നിഗമനം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നവംബര്‍ 17ന് ആരംഭിക്കാനിരിക്കെയാണ് അക്രമം നടന്നത്. പരിഹാറിന്റെ വീടിന് പുറത്ത് വച്ചായിരുന്നു ആക്രമണം. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് സാരമായതിനാൽ ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. അന്തരിച്ച ബിജെപി നേതാവ് സേവാ രാം പരിഹാറിന്റെ മകനായ അനില്‍ പ്രദേശത്തെ സ്വാധീനമുളള ബിജെപി നേതാവാണ്. മുസ്ലിംങ്ങള്‍ക്ക് ഇടയില്‍ പോലും പിന്തുണക്കാരുളള നേതാവായാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്. മരണവാര്‍ത്ത പുറത്തുവന്നതോടെ ആശുപത്രിയിലേക്ക് ജനങ്ങള്‍ ഇരച്ചെത്തി. തുടര്‍ന്ന് സഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
തപാല്‍ ഗലിയിലെ സ്റ്റേഷനറി കടയില്‍ നിന്നും വീട്ടിലേക്ക് പോവുമ്പോഴാണ് ഇരുവരും അക്രമത്തിന് ഇരയായത്. അനില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോള്‍ അജിത് ആശുപത്രിയിലേക്കുളള വഴിയില്‍ വെച്ചാണ് മരിച്ചത്. കൊല്ലപ്പെട്ട അനിൽ പരിഹാർ 2008 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിഷ്ത്വാർ മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.