Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

ഇവാൻക ‘കുമ്മനടി’ച്ചോ? ജി-20 ഉച്ചകോടിക്കിടെ ട്രംപിന്റെ സീറ്റിലിരുന്നു ചർച്ചയിൽ പങ്കെടുത്ത ഇവാൻകയ്ക്ക് വിമർശനം

ചൈനയുടെ ഷി ജിന്‍പിങ്ങിനും ജര്‍മനിയുടെ ആംഗേല മെര്‍ക്കലിനുമൊക്കെയൊപ്പം ഇവാന്‍ക ഇരുന്നു

Ivanka

ഹാംബുര്‍ഗ്: ജി-20 ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കസേരയില്‍ മകള്‍ ഇവാന്‍ക ട്രംപ് ഇരുന്നത് വിവാദമാകുന്നു. ഉച്ചകോടിക്കിടെ ട്രംപ് പുറത്തുപോയ സമയത്താണ് ഇവാന്‍ക ട്രംപ് ഇരിപ്പിടം സ്വന്തമാക്കിയത്. ചൈനയുടെ ഷി ജിന്‍പിങ്ങിനും ജര്‍മനിയുടെ ആംഗേല മെര്‍ക്കലിനുമൊക്കെയൊപ്പം ഇവാന്‍ക ഇരുന്നു.

ലോക ബാങ്ക് അധ്യക്ഷന്റെ ആഫ്രിക്കന്‍ വികസനത്തെക്കുറിച്ചുള്ള പ്രസംഗത്തിനിടയിലാണ് ഇവാന്‍ക അല്‍പ്പസമയത്തേക്ക് ട്രംപ് ആയത്. എന്നാല്‍ അല്‍പ്പസമയത്തിനുശേഷം ട്രംപ് തിരിച്ചെത്തുകയും ഇവാന്‍ക മാറികൊടുക്കുകയും ചെയ്തു. ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക കൂടിയാണ് ഇവാന്‍ക.

കടപ്പാട്: വാഷിങ്ടൺ പോസ്റ്റ്

നേതാക്കള്‍ പുറത്തുപോകുമ്പോള്‍ ഇരിപ്പിടങ്ങളില്‍ പ്രതിനിധികളെ ഇരുത്താറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ രാഷ്ട്രത്തലവന്റെ അഭാവത്തില്‍ ആ രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ചര്‍ച്ചകളിലും മറ്റും പങ്കെടുക്കാറുള്ളത്. ഇതാണ് വിമശനത്തിനാധാരം. സോഷ്യൽ മീഡിയയിൽ ഇവാൻകയുടെ നടപടിക്കെതിരെ കടുത്ത വിമശനങൾ ഉയരുന്നുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ivanka trump under fire after taking seat among world leaders at g20

Next Story
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: കേരളത്തിൽനിന്നും ബിജെപി ലക്ഷ്യമിടുന്നത് ആറു വോട്ടുകൾRam Nath Kovind, presidential election
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express