Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
വിസ്മയയുടെ മരണം: പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി
ആവേശപ്പോരില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെ നേരിടും; മത്സരം എവിടെ, എങ്ങനെ കാണാം?
‘ജാനുവിന് 25 ലക്ഷം കൈമാറി, ഏർപ്പാടാക്കിയത് ആർഎസ്.എസ്’; പുതിയ ശബ്ദരേഖ
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം; കൂടുതലും സ്ത്രീകള്‍

പ്രഗ്യയുടേത് വ്യക്തിപരമായ അഭിപ്രായം; ഹേമന്ത് കര്‍ക്കറെ രക്തസാക്ഷിയെന്ന് ബിജെപി

പ്രഗ്യയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസും ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘടനയും രംഗത്തെത്തിയിരുന്നു

pragya singh, pragya singh thakur, sadhvi pragya singh, sivraj singh chuahan,ie malayalam
Bhopal: Sadhvi Pragya Singh Thakur arrives at the Madhya Pradesh BJP headquarters in Bhopal, Wednesday, April 17, 2019. BJP has fielded Thakur, an accused in the 2008 Malegaon blasts, as its candidate against Congress leader Digvijay Singh for Bhopal seat. (PTI Photo)(PTI4_17_2019_000090B)

ന്യൂഡല്‍ഹി: ഹേമന്ത് കര്‍ക്കറെയെ അപമാനിച്ച പ്രഗ്യാ സിങ് ഠാക്കൂറിന്റെ നിലപാടിനെ തള്ളി ബിജെപി. ഹേമന്ത് കര്‍ക്കറെ രക്തസാക്ഷിയാണെന്നും പ്രഗ്യ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം.

തന്റെ അനുഭവത്തില്‍ നിന്നും പ്രഗ്യയ്ക്ക് ഉണ്ടായ അഭിപ്രായമാകാം അവര്‍ പറഞ്ഞതെന്നും തങ്ങള്‍ക്ക് ഹേമന്ത് രാജ്യത്തിനായി ജീവന്‍ നല്‍കിയ രക്തസാക്ഷിയാണെന്നും ബിജെപി പറഞ്ഞു. നേരത്തെ, പ്രഗ്യയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസും ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം.

രാജ്യത്തിനായി ജീവന്‍ നല്‍കിയ ഹേമന്ത് കര്‍ക്കറെയെ അപമാനിച്ച ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂറും പ്രധാനമന്ത്രി നരേന്ദ്രമോദിയും മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും പ്രഗ്യയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തന്റെ ശാപം മൂലമാണ് ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് എന്നായിരുന്നു പ്രഗ്യ സിങ്ങിന്റെ പ്രസ്താവന.

രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച എല്ലാ ധീര ജവാന്മാരേയും അപമാനിക്കുന്നതാണ് പ്രഗ്യയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ബിജെപി നേതാക്കള്‍ക്ക് മാത്രമേ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കറെയെ രാജ്യദ്രോഹിയെന്ന് വിളിക്കാനാവുകയുള്ളൂവെന്നും സുര്‍ജേവാല പറഞ്ഞു.

2011 ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കറെ മരിച്ചത് തന്റെ ശാപം മൂലമെന്ന ഭോപ്പാലില്‍ നിന്നുമുള്ള ബിജെപി സ്ഥാനാര്‍ഥിയായ പ്രഗ്യാ സിങ് ഠാക്കൂറിന്റെ പ്രസ്താവന വന്‍ വിവാദമായി മാറിയിരിക്കുകയാണ്. മാലെഗാവ് സ്ഫോടന കേസിലെ മുഖ്യപ്രതിയാണ് പ്രഗ്യാ സിങ്. കേസ് അന്വേഷിച്ചിരുന്നത് കര്‍ക്കറെയായിരുന്നു.

”ഞാന്‍ ഹേമന്ത് കര്‍ക്കറെയെ വിളിച്ചു. എനിക്കെതിരെ തെളിവൊന്നുമില്ലെങ്കില്‍ എന്നെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തെളിവു കൊണ്ടു വരുമെന്നും എന്നെ വിടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിങ്ങള്‍ നശിച്ചു പോകുമെന്ന് ഞാന്‍ ശപിച്ചു” പ്രഗ്യാ സിങ് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Its her personal remark says bjp 0n sadhvi pragyas karkare curse

Next Story
ഗഗന്‍ദീപ് കാങ്; 359 വര്‍ഷങ്ങള്‍ക്ക് ശേഷം ശാസ്ത്ര രംഗത്തെ അപൂര്‍വ്വ നേട്ടവുമായി ഇന്ത്യന്‍ വനിത
The moderation of comments is automated and not cleared manually by malayalam.indianexpress.com