ITR Filing 2019-20: All you need to know about last date, list of documents, process and penalty: ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് 2019 വര്‍ഷത്തെ അവസാന തീയതി.

അവസാന തീയതിക്ക് മുന്‍പ് ഫയല്‍ ചെയ്യാനായില്ലെങ്കില്‍ എത്ര രൂപ പിഴ നല്‍കേണ്ടി വരും?

പറഞ്ഞിരിക്കുന്ന തീയതിയില്‍ ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് കാലതാമസം നേരിട്ടാല്‍ അതിന് പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് 2017 മുതലാണ്. അതിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ ഫൈന്‍ ഈടാക്കിയിരുന്നില്ല.

2018-19 സാമ്പത്തീക വര്‍ഷത്തിലെ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2019 ഓഗസ്റ്റ് 31 ആണ്. 80സി,80യു വകുപ്പുകളുനസരിച്ചുള്ള കിഴിവുകള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ വാര്‍ഷിക വരുമാനം 2,50,000 ആണെങ്കില്‍ നിര്‍ബന്ധമായും ഐടിആര്‍ ഫയല്‍ ചെയ്യണം. 60നും 80നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൌരന്‍മാര്‍ക്കുള്ള വരുമാന പരിധി 3,00,000 ലക്ഷവും 80 വയസ്സില്‍ കൂടുതലുള്ള പൌരന്‍മാര്‍ക്കുള്ള പരിധി 5,00,000 ലക്ഷവുമാണ്.

 

Read Here: Income Tax Return (ITR) Filing 2019-20: ആദായ നികുതി റിട്ടേണ്‍: അറിയേണ്ടതെല്ലാം

What is the deadline to file your ITR?:  ഐടിആര്‍ ഫയല്‍‌ ചെയ്യുന്നതിനുള്ള അവസാന തീയതിയെന്നാണ്?

വ്യക്തികള്‍ക്കും സ്വത്തുക്കള്‍ വിഭജനം നടത്താത്ത ഹിന്ദുക്കളിലെ അംഗങ്ങള്‍ക്കും അക്കൌണ്ടുകള്‍ ഓഡിറ്റ് ചെയ്യാത്താവര്‍ക്കും ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുളള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. കമ്പനികള്‍ക്കും പങ്ക് ചേര്‍ന്ന് സ്ഥാപനങ്ങള്‍ നടത്തുവര്‍ക്കുമൊക്കെയുളള അവസാന തീയതി സെപ്റ്റംബര്‍ 30ആണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അന്താരാഷ്ട്ര ഇടപാടുകൾ നടത്തുകയും സെക്ഷൻ 92 ഇ പ്രകാരം റിപ്പോർട്ട് നൽകുകയും ചെയ്യുന്ന ഒരു നികുതിദായകന് നവംബർ 30 വരെ നികുതി അടയ്ക്കാം.

What happens if you miss the ITR deadline?: അവസാന തീയതിക്ക് മുന്‍പ് ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?

ഔദ്യോഗികമായ് പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിലോ, അവസാനദിവസമോ ഐടിആര്‍ ഫയല്‍ ചെയ്യാനായില്ലെങ്കില്‍ പിഴ അടയ്ക്കേണ്ടി വരും. ഐടിആര്‍ ഫയല്‍ ചെയ്യാന്‍ വൈകിയാലും പിഴ ആദ്യമൊന്നും ഈടാക്കിയിരുന്നില്ല. 2017 മുതലാണ് ഐടിആര്‍ ഫയല്‍ ചെയ്യാന്‍ താമസിക്കുന്നവര്‍ക്ക് പിഴ ഈടാക്കി തുടങ്ങിയത്.

പിഴ കൂടാതെ ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള തീയതി കഴിഞ്ഞാല്‍ പിന്നീട് പിഴയോട് കൂടി 2020 മാര്‍ച്ച് 31 വരെ ഐടിആര്‍ ഫയല്‍ ചെയ്യാം. നിലവില്‍ പറഞ്ഞിരിക്കുന്ന സമയപരിധിക്കുള്ളില്‍ ഐടിആര്‍ ഫയല്‍ ചെയ്യാനായില്ലെങ്കില്‍, പിന്നീട് ആദായനികുതി വകുപ്പില്‍ നിന്ന് കത്ത് ലഭിക്കുന്നത് വരെ നിങ്ങള്‍ കാത്തിരിക്കേണ്ടി വരും.

Income Tax Return (ITR) Filing Online 2019-20: Last Date, List of documents, Process, Late Filing Penalty, Status and other details, All you need to Know, ആദായ നികുതി, പണം തിരികെ ലഭിക്കാന്‍, ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫീസുകളില്‍ നിന്നും പലിശയുടെ സാക്ഷ്യപത്രം, ആധാര്‍, പാന്‍ കാര്‍ഡ്‌

What is the penalty on late filing of ITR?: വൈകി ഐടിആര്‍ ഫയല്‍ ചെയ്താല്‍ എന്ത് പിഴ നല്‍കേണ്ടി വരും?

നിശ്ചിത തുക പിഴയോട് കൂടി അടുത്ത മാര്‍ച്ച് വരെ ഐടിആര്‍ ഫയല്‍ ചെയ്യാനാകും
ഡിസംബര്‍ 31ന് മുന്‍പ് ഐടിആര്‍ ഫയല്‍ ചെയ്യാന്‍ നല്‍കേണ്ട പിഴ 5000 രൂപയാണ്. 2020 ജനുവരി 1നും മാര്‍ച്ച് 31നുമിടയിലാണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ 10,000 രൂപ പിഴ നല്‍കണം. വരുമാനം അഞ്ച് ലക്ഷത്തില്‍ താഴെയാണെങ്കില്‍ 1,000 രൂപയാണ് വൈകിയതിന് പിഴയായ് ഇടാക്കുന്നത്.

അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ വരുമാനമില്ലാത്ത നികുതിദായകര്‍ മാര്‍ച്ച് 31ന് മുന്‍പ് ഫയല്‍ ചെയ്യുകയാണെങ്കില്‍ നല്‍കേണ്ട പിഴ 1000ല്‍ കൂടില്ല.

Read Here: Filing Income Tax Returns: ആദായ നികുതി റിട്ടേൺ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook