ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റബിൾ സ്ഥാപനമായ ബിൽ & മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷന്റെ തലപ്പത്തിരിക്കുന്നവരാണ് ബിൽഗേറ്റ്സും അദ്ദേഹത്തിന്റെ ജീവിത പങ്കാളി മെലിൻഡ ഗേറ്റ്സും. അവരുടെ വാർഷിക കത്ത് ശേഷം, മഹാമാരിയുടെ വെല്ലുവിളികളെക്കുറിച്ച് ബിൽഗേറ്റ്സ് അനന്ത് ഗോയങ്കയുമായി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ.
അനന്ത് ഗോയങ്ക: താങ്കൾ നിർദേശിച്ചതിനെ തുടർന്ന് ഞാൻ വായിച്ച ഒരു പുസ്തകത്തിൽ നിന്ന് ആരംഭിക്കാം: ലോകം യഥാർത്ഥത്തിൽ മുമ്പത്തേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് വസ്തുതകൾ നിരത്തി പുസ്തകത്തിൽ പറയുന്നു. എത്രത്തോളം അക്രമം കുറഞ്ഞു, കൂടുതൽ തുല്യതയും ദാരിദ്ര്യം കുറയുകയും ചെയ്തതായി പറയുന്നു. എന്നാൽ ഇതിൽ പറയുന്ന കാര്യങ്ങളിൽ നിന്ന്, മഹാമാരി മനുഷ്യരാശിയെ എത്രത്തോളം പാളം തെറ്റിച്ചു?
ബിൽ ഗേറ്റ്സ്: മഹാമാരി തീർച്ചയായും ഒരു ഭീമാകാരമായ തിരിച്ചടിയാണ്, ഇത് കണക്കാക്കാൻ പ്രയാസമാണ്, കാരണം സാമ്പത്തിക കണക്കുകൾ വ്യക്തമാണെങ്കിലും ധാരാളം മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ട്; വളരെയധികം വിദ്യാഭ്യാസ നഷ്‌ടമുണ്ട്. ഇനിയുള്ള രണ്ട് മുതൽ അഞ്ച് വർഷത്തിനുള്ളിൽ, കോവിഡിന് മുൻപ് നാം എവിടെയായിരുന്നോ അവിടെയെത്തും. അതിനാൽ ഇത് ശാശ്വതമായ കുറവല്ല. ഇത് ഏകദേശം ലോകമഹായുദ്ധം പോലെയാണ്, കാരണം മരണ സംഖ്യ കുറഞ്ഞ രാജ്യങ്ങളിലെ പോലും സമ്പദ്‌വ്യവസ്ഥയെ അത് തകർത്തു.
ഇനിയുള്ള രണ്ട് മുതൽ അഞ്ച് വർഷത്തിനുള്ളിൽ മറ്റൊരു മഹാമാരി നാം നേരിടേണ്ടി വരുമെന്ന് കരുതുകയാണോ?
പകർച്ചവ്യാധിയുടേയും സ്വാഭാവികമായും ഉണ്ടാകുന്ന മഹാമാരിയുടേയും സാധ്യത ഒരുപക്ഷേ പ്രതിവർഷം രണ്ട് ശതമാനമാണ്. അതിനാൽ, ഒരു മഹാമാരി ഇല്ലാതെ മറ്റൊരു ദശകത്തിൽ പോകാൻ നമുക്ക് അവസരമുണ്ട്. ഇപ്പോൾ നമ്മൾ വെറുതേ അനുമാനിക്കേണ്ടതില്ല.. സർക്കാരുകൾ രോഗനിർണയ ശേഷി, ചികിത്സ രീതികൾ, വാക്സിനുകൾ എന്നിവ വികസിപ്പിച്ചെടുക്കുന്നു എന്ന് ഉറപ്പുവരുത്തണം. അങ്ങനെയെങ്കിൽ ഇത്തരം അവസസരങ്ങളിൽ നമുക്ക് പെട്ടെന്ന് പ്രതികരിക്കാൻ സാധിക്കും.
ദ്രുതഗതിയിൽ കാര്യങ്ങൾ മുന്നോട്ടു നീക്കിയ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ സംഭവിച്ച നാശനഷ്ടം വളരെ കുറവാണെന്ന് നാം കണ്ടു.
ഒരു പകർച്ചവ്യാധി ഉണ്ടാകുമ്പോൾ കരുതുന്നത് നാം മികച്ച രീതിയിൽ തയ്യാറാണ് എന്നാണ്. എന്നാലും നമുക്ക് ഇതിനെക്കാൾ കൂടുതൽ മികച്ച തയ്യാറെടുപ്പുകൾ നടത്തിക്കൂടെ?
എന്റെ ടെഡ് ടോക്കിൽ ഞാൻ പറഞ്ഞ കാര്യങ്ങളും 2015 ൽ മറ്റ് വിദഗ്ധർ നൽകിയ മുന്നറിയിപ്പുകളും പ്രധാനമായും അവഗണിക്കപ്പെട്ടു. CEPI (Coalition for Epidemic Preparedness Innovations) എന്ന പേരിൽ ഒരു ഗ്രൂപ്പ് സൃഷ്ടിക്കപ്പെട്ടു, ഇത് ഈ മഹാമാരിക്ക് ചില സംഭാവനകൾ നൽകിയിട്ടുണ്ട്. എന്നാൽ അത് ചെയ്യേണ്ടതിന്റെ അഞ്ച് ശതമാനം പോലും ചെയ്തില്ല.
പോളിയോ, മലേറിയ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരെ മഹാമാരി കൈകാര്യം ചെയ്യുന്നതിന് നിയോഗിച്ചത് വളരെയധികം സഹായിച്ചു. പക്ഷേ 3000 അല്ലെങ്കിൽ 4000 പോലെ മഹാമാരിയുടെ മുന്നിൽ ചെറുത്തു നിൽക്കാൻ വലിയൊരു വിഭാഗം ആളുകളില്ല നമുക്ക്.
മികച്ച രോഗനിർണയ ഉപകരണങ്ങൾ; നിരീക്ഷണം; ഈ മഹാമാരി സമയത്ത് നമുക്ക് ലഭിച്ച വിജയങ്ങളെ അടിസ്ഥാനപ്പെടുത്തി വൻ ഗവേഷണ-വികസന ശ്രമങ്ങൾ ആരംഭിക്കണം. അതിനാൽ ഇനി വരുന്ന മഹാമാരിയെ നേരിടാൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നാം പൂർണ്ണമായും സജ്ജരാകില്ല.
മഹാമാരിയിൽ നിന്നും ഉൾക്കൊള്ളേണ്ട മറ്റെന്തെങ്കിലും പാഠമുണ്ടോ? നമ്മുടെ ജീവിത രീതി, അതിന് പ്രകൃതിയുമായുള്ള വൈരുദ്ധ്യങ്ങൾ? ഇതൊരു മുന്നറിയിപ്പാണെന്ന് കരുതുന്നുണ്ടോ? അതോ, നമ്മുടെ ജീവിതരീതിയും ഈ മഹാമാരിയും തമ്മിലുള്ള ബന്ധം ഇതുവരെ വ്യക്തമായി കണ്ടെത്തിയിട്ടില്ലേ?
സാധാരണയായി, നിങ്ങൾക്ക് ഒരു സമീപകാല പ്രതിസന്ധി ഉണ്ടാകുമ്പോൾ, കൂടുതൽ പ്രശ്‌നങ്ങളിലുള്ള നിങ്ങളുടെ ശ്രദ്ധ വളരെ കുറയുന്നു… ഭാഗ്യവശാൽ, ഇക്കുറി അങ്ങനെയല്ല. നാം പ്രതികൂല കാലാവസ്ഥയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ചെറുപ്പക്കാർ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ചർച്ച ചെയ്യുകയും അതിലുള്ള താത്പര്യം വർധിക്കുകയും ചെയ്യുന്നു. പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യുന്നതിനോടൊപ്പം സർക്കാരുകൾ കാലാവസ്ഥ വ്യതിയാനത്തിനു വേണ്ടിയുള്ള പദ്ധതികൾക്ക് പണം നൽകുകയും ചെയ്യുന്നുണ്ട്.
ഇതൊരു സന്തോഷ വാർത്തയാണ്. നമുക്ക് ധാരാളം ഉത്സാഹമുണ്ട്. പക്ഷേ ശരിയായ ഒരു പദ്ധതിയില്ല, കാരണം ധാരാളം മലിനീകരണ സ്രോതസ്സുകളുണ്ട്. സിമന്റും സ്റ്റീലും, ഇത് കാറുകളോ വൈദ്യുതിയോ മാത്രമല്ല, മറ്റ് പല ഘടകങ്ങളും. അതിനാൽ സർക്കാരുകൾ നിങ്ങളുടെ താത്പര്യങ്ങൾ മുൻനിർത്തി വലിയ പ്രശ്നങ്ങളെ നേരിടാൻ ഒരു മുഴം മുന്നേ ആലോചിക്കേണ്ടതുണ്ട്. അതിന് ഈ മഹാമാരി വഴിവെക്കുന്നു എന്ന് പ്രതീക്ഷിക്കാം… നമുക്ക് വൈദഗ്ധ്യം വേണം.
ഫൈസറും ബയോൺടെക്കും ഒന്നിച്ച് പ്രവർത്തിക്കുന്നത് മഹാമാരിയുടെ ഈ കാലത്ത് നാം കണ്ടു. സിറം ഇൻസ്റ്റിറ്റ്യൂട്ടും ആസ്ട്രാസെനെക്കയും ഒന്നിച്ച് പ്രവർത്തിക്കുന്നു. ഈ ബന്ധങ്ങൾ പ്രശ്നം പരിഹരിക്കുന്നതിനായി മാത്രം രൂപപ്പെട്ടതാണ്. അവ വിപണി സാധ്യതകളോ ലാഭമോ നോക്കിയല്ല, മറിച്ച് കൊറോണ വൈറസ് എന്ന പൊതു ശത്രുവിനെ എങ്ങനെ ഒന്നിച്ച് നേരിടാമെന്ന മാനുഷിക ചിന്തയിൽ നിന്നുണ്ടായതാണ്. അത് വളരെയധികം സന്തോഷകരമായ ഒന്നാണ്.
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഫാക്ടറികൾ ഇന്ത്യയിലാണ്. അതിനാലാണ് ഞങ്ങളുടെ ഫൌണ്ടേഷൻ അവരുടെ വാക്സിൻ നിർമാതാക്കളുമായി ബന്ധപ്പെടുന്നത്. ഉയർന്ന ഗുണമേന്മയാർന്ന അംഗീകാരങ്ങൾ ലഭിക്കാനുള്ള ഫണ്ട് ഞങ്ങൾ ക്രമീകരിച്ചു.
സെറം ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള നിങ്ങളുടെ ബന്ധം എനിക്കറിയാം. ഇന്ത്യയിൽ പ്രാദേശികമായി വികസിപ്പിച്ചെടുക്കുന്ന തദ്ദേശീയ വാക്സിനുകളെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?
ലോകമെമ്പാടും വാക്സിനുകൾ നിർമ്മിക്കാൻ 150 ഓളം ശ്രമങ്ങൾ നടക്കുന്നു. അത് അതിശയകരമാണ്. അവയിൽ മിക്കതും നിങ്ങൾക്കറിയാവന്നത് പോലെ പ്രയോജനപ്പെടില്ല, അല്ലെങ്കിൽ അവർ കൃത്യസമയത്ത് ലഭിക്കില്ല. അതിനാൽ, വാക്സിനുകളുടെ ഫലപ്രാപ്തി കണക്കാക്കുന്നത് റെഗുലേറ്റർമാരുടെ അംഗീകാരത്തിന് വേണ്ടിയുള്ള കടുത്ത നിബന്ധനകൾക്ക് വിധേയമാകുമ്പോഴാണ്. കാരണം ആളുകൾ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് ആശങ്കാകുലരാകുന്നു, മാത്രമല്ല കുറഞ്ഞ ചെലവിലും ഉയർന്ന അളവിലും അവ നിർമ്മിക്കാൻ കഴിയും.
ഫൈസർ, മോഡേണ എന്നിവയുടെ mRNA വാക്സിനുകൾ വളരെ ചെലവേറിയതാണ്. വലിയ തോതിൽ നിർമിക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്. അത് പരിഹാരത്തിന് മാർഗമായിരിക്കാം. പക്ഷെ വികസ്വര രാജ്യങ്ങൾക്ക് പ്രയോജനമില്ല.
ഫൈസർ 40 മില്ല്യൺ വാക്സിനുകളാണ് വാഗ്ദാനം ചെയ്തത്. എന്നാലും നമുക്ക് രണ്ട് ബില്യണിൽ അധികം ആവശ്യമാണ്. അതിനാൽ തുല്യത സൃഷ്ടിക്കുന്നതിനായി ആദ്യം തയ്യാറാകുന്നതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ മുൻഗണന നിശ്ചയിക്കുന്നു. അവ ആസ്ട്ര സെനേക്ക, ജോൺസൺ ആൻഡ് ജോൺസൺ, നോവാവാക്സ് എന്നിങ്ങനെയാണ്. അവയുടെ മൂന്നാം ഘട്ട പരീക്ഷണം കടുത്ത നിബന്ധനകളോടെയാകും.
മറ്റ് വാക്സിനുകളുടെ അത്തരം ഡാറ്റ ലഭിക്കുമോ, ഉയർന്ന അളവിൽ നിർമ്മിക്കാൻ കഴിയുമോ എന്നത് വ്യക്തമല്ല – അങ്ങനെയാണെങ്കിൽ, അത് മികച്ചതായിരിക്കും. കൂടുതൽ മികച്ചത്. എന്നാൽ ഇപ്പോൾ, ഈ അഞ്ച് പേരും ലോകത്തെ പ്രതിരോധിക്കുന്ന പ്രാഥമിക ഘടകങ്ങളായിരിക്കാം.
യുഎസ്, യൂറോപ്പ്, യുകെ എന്നിവിടങ്ങളിൽ കോവിഡ് കർവ് ഇന്ത്യയിലും വികസ്വര രാജ്യങ്ങളിലും എങ്ങനെ വ്യത്യസ്തമായി എന്നത് അഞ്ജാതമാണ്. കഴിഞ്ഞയാഴ്ച ഇന്ത്യ ഒരു ദശലക്ഷം രോഗബാധിതർ, യുഎസ് രോഗബാധിതരായ ദശലക്ഷത്തിൽ 65 പേർ. നിങ്ങൾ എന്ത് മനസിലാക്കുന്നു?
ഇതിലെ ശുഭകരമായ ഒരു കാര്യം, നിങ്ങൾ ചെറുപ്പമാണെങ്കിൽ, നിങ്ങൾ പുറത്ത് ജോലി ചെയ്യുകയാണെങ്കിൽ, അപകടസാധ്യത വളരെ കുറവാണ്. അതിനാൽ ഇന്ത്യയുടെ സാമ്പത്തിക വികസന നിലവാരത്തിലുള്ള രാജ്യങ്ങൾ, അല്ലെങ്കിൽ അതിനേക്കാൾ തൊട്ടു മുമ്പിലുള്ള രാജ്യങ്ങളിൽ, മരണ സംഖ്യ കൂടുകയും മഹാമാരി വളരെ തീവ്രമായി ബാധിക്കുകയും ചെയ്തവ കുറവാണ്. ഇപ്പോൾ ചില രാജ്യങ്ങളിൽ വിവിധ തലമുറയിലുള്ള അംഗങ്ങൾ അടങ്ങുന്ന കുടുംബങ്ങൾ ഉണ്ട്. അതൊരു വെല്ലുവിളിയാണ്. കാരണം ഈ കുടുംബങ്ങളിൽ രോഗബാധയുടെ സാധ്യത കൂടുതലാണ്.
ബിൽഗേറ്റ്സുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക