scorecardresearch

ബുലന്ദ്ഷഹർ കൊലപാതകം; 'അപകട'മെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സുബോദ് കുമാറിന്റെ കൊലപാകവുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ടിന് നേർ വിപരീതമായ അഭിപ്രായവുമായി മുഖ്യമന്ത്രി

സുബോദ് കുമാറിന്റെ കൊലപാകവുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ടിന് നേർ വിപരീതമായ അഭിപ്രായവുമായി മുഖ്യമന്ത്രി

author-image
WebDesk
New Update
ബുലന്ദ്ഷഹർ കൊലപാതകം; 'അപകട'മെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Lucknow: UP Chief Minister Yogi Adityanath arrives for a cabinet meeting at Lok Bhawan in Lucknow on Wednesday. PTI Photo by Nand kumar (PTI3_22_2017_000223B)

ലഖ്‌നൗ: ബുലന്ദ്‌ഷഹറിൽ അഖ്‌ലാഖിന്റെ വധക്കേസ് അന്വേഷിച്ച  പൊലീസുദ്യോഗസ്ഥൻ സുബോദ് കുമാറിന്റെ കൊലപാതകം മനപ്പൂർവ്വം നടത്തിയ കുറ്റകൃത്യമല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  പൊലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ട് നാലാം ദിവസമാണ് മുഖ്യമന്ത്രി കൊലപാതകികളെ ന്യായീകരിച്ച് രംഗത്ത് വന്നത്.

Advertisment

തലയിൽ വെടിയേറ്റതിനെ തുടർന്നാണ് സുബോദ്‌കുമാർ മരിച്ചത്. തീവ്ര ഹൈന്ദവ സംഘടനയായ ബജ്റംഗ്‌ദളിന് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ഈ കൊലക്കേസിൽ യുപി പൊലീസിന്റെ എഫ്ഐആർ പറയുന്നത്. പൊലീസുദ്യോഗസ്ഥനെ തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാനുളള സഹപ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞെന്നും എഫ്ഐആറിൽ കുറ്റപ്പെടുത്തുന്നു.

കേസിൽ 90 പേർക്കെതിരെയാണ് കേസ്. 28 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 68 കണ്ടാലറിയാവുന്നവർക്കെതിരെയാണ് കേസ് എടുത്തിട്ടുളളത്.  എന്നാൽ ഈ സംഭവം ആൾക്കൂട്ട കൊലപാതകമല്ലെന്ന് പറഞ്ഞ യുപി മുഖ്യമന്ത്രി "അതൊരു അപകടമാണ്," എന്നാണ് പ്രതികരിച്ചത്. അതേസമയം മരണത്തിന് കാരണക്കാരായവരെ വേഗത്തിൽ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

https://malayalam.indianexpress.com/news/bulandshahr-police-will-first-probe-carcass-then-killing-of-inspector/

Advertisment

രാജസ്ഥാനിലും തെലങ്കാനയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ശേഷം ഗോരഖ്‌പൂറിൽ ലേസർ ഷോ ഉദ്ഘാടനം നടത്തിയ ശേഷമാണ് ബുലന്ദ്ഷഹർ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യം മുഖ്യമന്ത്രി പരിശോധിച്ചത്. ഇത് വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

സുബോധിന്റെ കൊലപാതകത്തിനു പിന്നിലുളളവരെ കണ്ടെത്തുന്നതിന് പകരം പശുവിനെ കൊന്നവരെ കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ സംഘം. ആദ്യം പശുവിനെ കൊന്നവരെ കണ്ടുപിടിക്കട്ടെ, എന്നിട്ടാകാം പൊലീസ് ഓഫിസറുടെ കൊലപാതകികളെ എന്ന നിലപാടിലാണ് യുപി പൊലീസ്.

”ആ പശുക്കളെ കൊന്നതാരാണെന്ന് കണ്ടെത്താനാണ് ഞങ്ങളുടെ പ്രധാന ശ്രമം. ഗോവധത്തിനെ തുടർന്നുണ്ടായ പ്രതിഷേധമാണ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. പശുക്കളെ കൊന്നത് ആരാണെന്ന് കണ്ടെത്തിയാൽ അതിലൂടെ പൊലീസ് ഓഫിസറുടെ കൊലപാതകികളിലേക്കും എത്താനാവുമെന്നാണ് പ്രതീക്ഷ. ഗോവധത്തിന് പിന്നിലുളളവരെ കണ്ടെത്തുകയാണ് ഞങ്ങളുടെ പ്രഥമ പരിഗണന,” ബുലന്ദ്ഷഹർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് റയീസ് അക്തർ ദി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

സുബോധിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുളളത്. പക്ഷേ പ്രധാന പ്രതിയായ ബജ്റംഗ്‌ദൾ നേതാവ് യോഗേഷ്‌രാജ് സിങ്ങിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അതേസമയം, ഗോവധ കേസിൽ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗോവധത്തെക്കുറിച്ചുളള അന്വേഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അക്തർ പറഞ്ഞത് ഇങ്ങനെ, ”ഗോവധത്തിനു പിന്നിൽ പ്രത്യേക ഗ്രൂപ്പുകളാണോയെന്ന് ഇപ്പോൾ പറയാനാകില്ല. സുബോധിന്റെ കൊലപാതകത്തിൽ പെട്ടവരെല്ലാം പശു സംരക്ഷണ പ്രവർത്തനങ്ങളിൽ ഉളളവരാണെന്ന് വ്യക്തമാണ്. പക്ഷേ പ്രധാന പ്രതികൾ പിടിയിലായാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാനാകൂ. ഈ സമയം ഗോഹത്യ കേസിനാണ് ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നത്.”

സുബോദ് സിങ്ങിന്റെ കൊലപാതക കേസിലെ പ്രധാന പ്രതിയായ യോഗേഷ് രാജിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരുന്നു. കൊലപാതകത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് ഇയാൾ വീഡിയോയിൽ പറഞ്ഞത്. കേസിലെ ഒൻപതാം പ്രതിയായ ശിഖർ അഗർവാളിന്റെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ട സുബോധ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇയാൾ വീഡിയോയിൽ ആരോപിക്കുന്നു. ഗോവധത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സുബോധ് കുമാർ സിങ് നിരസിച്ചതാണ് കാര്യങ്ങൾ കൈവിട്ടു പോകാനും കലാപ സാഹര്യം ഉണ്ടാക്കാനും ഇടയാക്കിയതെന്നാണ് ഇയാൾ വീഡിയോയിൽ ആരോപിക്കുന്നത്.

”സ്വയം രക്ഷയ്ക്ക് വേണ്ടി ഒരു പ്രതി എന്തും പറയും, അത് കാര്യമാക്കേണ്ടതില്ല, സുബോധ് സത്യസന്ധനായ ഒരു വ്യക്തിയായിരുന്നു,” അഗർവാളിന്റെ വീഡിയോയെ കുറിച്ച് ചോദിച്ചപ്പോൾ ബുലന്ദ്ഷഹർ എസ്‌പി പ്രവീൺ രഞ്ജൻ സിങ് പറഞ്ഞത് ഇതാണ്.

Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: