/indian-express-malayalam/media/media_files/uploads/2018/11/mj-akbar.jpg)
ന്യുഡൽഹി: പല്ലവി ഗൊഗോയി എന്ന വിദേശ മാധ്യമ പ്രവർത്തകയുടെ ആരോപണം നിഷേധിച്ച് മുൻ കേന്ദ്രമന്ത്രി എം.ജെ അക്ബർ. മാസങ്ങൾ മാത്രം നീണ്ടു നിന്ന പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു പല്ലവി ഗൊഗോയിയുമായി ഉണ്ടായിരുന്നതെന്ന് അക്ബറിന്റെ അവകാശവാദം.
1994 കാലഘട്ടത്തിലാണ് പല്ലവി ഗൊഗോയിയുമായി പരസ്പര സമ്മതതോടെയുള്ള ബന്ധമായിരുന്നു. എന്നാൽ ഇത് ഏതാനും മാസങ്ങളെ ബന്ധം നീണ്ടു നിന്നുള്ളു. ഈ ബന്ധത്തെ തുടർന്ന് തന്റെ കുടുംബജീവിതം ശിഥിലമായി. വാർത്താ എജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു എം.ജെ അക്ബർ.
നവംബർ ഒന്നിന് വാഷിങ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിലാണ് അക്ബർ തന്നെ ബലാത്സംഗം ചെയ്തെന്ന് പല്ലവി ഗൊഗോയ് ആരോപിച്ചത് . ദി ഏഷ്യൻ എയ്ജിൽ ഓപ്പഡ് പേജിന്റെ എഡിറ്ററായി ജോലി ചെയ്യുമ്പോഴാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ തനിക്ക് 22 വയസ്സുമാത്രമായിരുന്നു പ്രായമെന്ന് പല്ലവി ഗൊഗൊയ് പറഞ്ഞു.
എന്നാൽ പല്ലവിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് അക്ബർ പറഞ്ഞു. എനിക്ക് കീഴിൽ നിരവധി പേർ പ്രവർത്തിച്ചിട്ടുണ്ട് എന്നാൽ അവർക്കൊന്നും പല്ലവി തന്റെ കീഴിലാണ് പ്രവർത്തിച്ചതെന്ന് തോന്നും വിധം പെരുമാറിയിട്ടില്ലെന്നും അക്ബർ പറഞ്ഞു.
Read More: അക്ബറിനെതിരെ വീണ്ടും ലൈംഗികാതിക്രമ ആരോപണം; വിദേശ മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍
എം.ജെ. അക്ബറിനെ അനുകൂലിക്കുന്ന പ്രസ്താവനയുമായി അക്ബറിന്റെ ഭാര്യ രംഗത്ത് വന്നു. തന്റെ ഭർത്താവും പല്ലവിയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും പൊതു സ്ഥലങ്ങളിൽ വച്ച് ഇരുവരും സ്നേഹപ്രകടനം നടത്താറുണ്ടായിരുന്നെന്നും ഫോൺ വിളിക്കാറുണ്ടായിരുന്നെന്നും അക്ബറിന്റെ ഭാര്യ മല്ലിക പറഞ്ഞു. ഈ ബന്ധം തന്റെ കുടുംബ ജീവിതതെ തകർത്തെന്നും മല്ലിക പറഞ്ഞു.
അക്ബറിന്റെ അഭിഭാഷകൻ പല്ലവിയുടെ ആരോപണങ്ങളെ തള്ളി.
പ്രിയാ രമണിക്കെതിരെ നൽകിയ മാനനഷ്ട കേസ് കോടതിയിൽ പരിഗണിക്കുന്നതിനിടെയാണ് പല്ലവി ഗൊഗൊയ് അക്ബറിനെതിരെ ആരോപണം ഉന്നയിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.