കൂറ്റൻ കെട്ടിടങ്ങളും വലിയ പാലങ്ങളും തകർന്നു വീഴാൻ സെക്കന്റുകൾ മതി. ചൈനയിൽനിന്നുളള ഒരു വീഡിയോ ഇത് സത്യമാണെന്ന് പറയും. 15 നില കെട്ടിടം 10 സെക്കന്റ് കൊണ്ട് തകർന്നുവീഴുന്നത് മൊബൈലിൽ ചിത്രീകരിച്ച വീഡിയോ പീപ്പിൾസ് ഡെയ്‌ലി ചൈന ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

കെട്ടിടത്തിന്റെ സ്ഥാനത്ത് എക്സിബിഷൻ സെന്റർ പണിയുന്നതിനുവേണ്ടിയാണ് കെട്ടിടം തകർത്തത്. 20 വർഷം പഴക്കമുളള കെട്ടിടം നിമിഷങ്ങൾകൊണ്ടാണ് കൺമുന്നിൽ തകർന്നുവീണത്. 150 അടിയോളം ഉയരത്തിലുളള കെട്ടിടം തകർന്നുവീണതോ വെറും 10 സെക്കന്റ് കൊണ്ടും.

സൗത്ത് വെസ്റ്റ് ചൈനയിലെ ഷെങ്ഡു നഗരത്തിലുളള കെട്ടിടം തകർക്കുന്നതിനു മുൻപ് പരിസരവാസികളെ അവിടെനിന്നും മാറ്റിയിരുന്നു. കെട്ടിടം തകർന്നുവീണതിനെ തുടർന്നുണ്ടായ പൊടിയും പുകയും നിയന്ത്രിക്കാനുളള മുൻകരുതലും അധികൃതർ സ്വീകരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ