ന്യൂഡൽഹി: അവകാശങ്ങൾ ലംഘിക്കുന്ന നിയമങ്ങൾ നിരോധിക്കേണ്ടത് നമ്മുടെ അടിസ്ഥാനപരമായ കർത്തവ്യമാണെന്ന് സുപ്രീം കോടതി. സ്വവർഗ ലൈംഗികത സെക്ഷൻ 377 കുറ്റകരമല്ലാതാക്കണമെന്ന ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് കോടതി ഈ അഭിപ്രായം പറഞ്ഞത്.

“മൗലികാവകാശങ്ങൾ ലംഘിക്കുന്ന നിയമങ്ങൾ ഭൂരിപക്ഷമുളള സർക്കാർ പരിഷ്കരിക്കുന്നത് വരെയോ, അവകാശം സംരക്ഷിക്കുന്നതിനായി സർക്കാർ നിയമം കൊണ്ടുവരുന്നത് വരെയോ കാത്തിരിക്കരുത്,” ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പറഞ്ഞു.

മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്ന തരം കേസുകൾ കോടതികൾ ദീർഘനാളത്തേക്ക് മാറ്റിവയ്ക്കരുതെന്നും ഉടനടി ഇടപെട്ട് പരിഹാരം കാണണമെന്നും അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചു.

സെക്ഷൻ 377 നെ നിയമവിധേയമാക്കുന്നത് എയ്‌ഡ്‌സ് രോഗ വ്യാപനത്തിന് കാരണമാകുമെന്ന വാദം ഡിവിഷൻ ബെഞ്ച് തളളി. എല്ലാതരം ലൈംഗിക ബന്ധങ്ങളും എയ്‌ഡ്‌സ് പരത്തുന്നതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡാണ് തിരുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ