scorecardresearch

Latest News

വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ വീഡിയോകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനോട് കേന്ദ്രം

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഐടി മന്ത്രാലയത്തിന്റെ നീക്കം

ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ വീഡിയോകള്‍ യൂട്യൂബില്‍ നിന്നും നീക്കം ചെയ്യാന്‍ കേന്ദ്ര ഐടി മന്ത്രാലയം ആവശ്യപ്പെട്ടു. അഭിനന്ദന്റേതെന്ന് സംശയിക്കുന്ന 11 വീഡിയോകള്‍ നീക്കം ചെയ്യാനാണ് യൂട്യൂബിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഐടി മന്ത്രാലയത്തിന്റെ നീക്കം. ലിങ്കുകള്‍ നീക്കം ചെയ്തയാണ് അറിയാന്‍ കഴിയുന്നത്. അഭിനന്ദന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നീക്കം.

അതേസമയം, ഇന്ത്യന്‍ വ്യോമ സേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ നാളെ മോചിപ്പിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക് പാര്‍ലമെന്റിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്. സമാധാന സന്ദേശമായാണ് കമാന്‍ഡറെ വിട്ടയക്കുന്നതെന്ന് ഇമ്രാന്‍ പറഞ്ഞു. ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ഇത് സംബന്ധിച്ച് വ്യോമ സേന വാര്‍ത്താ സമ്മേളനം നടത്തും.

നിലവില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.

‘ഒരുപാട് അസംതൃപ്തികളുണ്ടായിരുന്നു, നിര്‍ഭാഗ്യവശാല്‍. അതെല്ലാം അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതെല്ലാം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഉത്തരകൊറിയയില്‍ കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: It ministry asks youtube to remove video links of iaf pilot

Best of Express