ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസും ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതുസംബന്ധിച്ചു ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചതോടെ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ സാധിച്ചെന്നും രവിശങ്കർ അവകാശപ്പെട്ടു.

പാന്‍കാര്‍ഡു മുതല്‍ മൊബൈല്‍ നമ്പര്‍ വരെ ആധാറുമായി ബന്ധപ്പെടുത്തുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ് ഈ നീക്കവും. ‘ഡിജിറ്റല്‍ ഹരിയാന’ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഡ്രൈവിങ് ലൈസന്‍സിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള ശ്രമം മന്ത്രി വിശദീകരിച്ചത്.

മുമ്പ് മൊബൈല്‍ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേന്ദ്രം തീരുമാനം എടുത്തിരുന്നു. 2018 ഫെബ്രുവരിക്ക് മുമ്പായി ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാനാണ് ടെലികോം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ