scorecardresearch
Latest News

ഈസ്താംബൂളില്‍ സ്‌ഫോടനം: ആറ് മരണം, 53 പേര്‍ക്ക് പരുക്ക്

പ്രാദേശിക സമയം വൈകീട്ട് 4.20 ഓടെയാണ് സ്ഫോടനം

ഈസ്താംബൂളില്‍ സ്‌ഫോടനം: ആറ് മരണം, 53 പേര്‍ക്ക് പരുക്ക്

ഈസ്താംബൂള്‍: തുര്‍ക്കിയിലെ ഈസ്താംബൂളില്‍ വന്‍ സ്‌ഫോടനമുണ്ടായതായി റിപോര്‍ട്ട്. നഗരത്തിലെ പ്രധാന കാല്‍നട പാതയായ ഇസ്തിക്ലാല്‍ അവന്യൂവിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് ഇസ്താംബുള്‍ ഗവര്‍ണര്‍ അലി യെര്‍ലികായെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ പറയുന്നത്.

പ്രാദേശിക സമയം വൈകീട്ട് 4.20 ഓടെയാണ് സ്ഫോടനം നടന്നതെന്നും മരണങ്ങളും പരിക്കുകളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു, എന്നാല്‍ മരണ സംഖ്യ പുറത്ത് വിട്ടിരുന്നില്ല. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ പൊട്ടിത്തെറി നടക്കുന്നതും വലിയ ശബ്ദത്തെ തുടര്‍ന്ന് കാല്‍നടയാത്രക്കാര്‍ തിരിഞ്ഞ് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു വീഡിയോയില്‍ ആംബുലന്‍സുകളും ഫയര്‍ ട്രക്കുകളും പൊലീസും സംഭവസ്ഥലത്ത് എത്തിയത് കാണാം. കടകള്‍ അടച്ചിടുകയും അവന്യൂ അടച്ചുപൂട്ടുകയും ചെയ്തതായി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വിവരം.

2015 നും 2017 നും ഇടയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പും നിയമവിരുദ്ധമായ കുര്‍ദിഷ് ഗ്രൂപ്പുകളും തുര്‍ക്കിയില്‍ ബോംബാക്രമണങ്ങള്‍ നടത്തിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Istanbul explosion istiklal avenue