scorecardresearch

ചന്ദ്രനിലേക്ക് ആളെ അയയ്ക്കും, ഉടനെയില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഗഗന്‍യാൻ ദൗത്യത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാല് യാത്രികരും വിദഗ്ധ പരിശീലനത്തിനായി ഈ മാസം അവസാനത്തോടെ റഷ്യയിലേക്കു പോകുമെന്നും കെ ശിവൻ പറഞ്ഞു

ഗഗന്‍യാൻ ദൗത്യത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാല് യാത്രികരും വിദഗ്ധ പരിശീലനത്തിനായി ഈ മാസം അവസാനത്തോടെ റഷ്യയിലേക്കു പോകുമെന്നും കെ ശിവൻ പറഞ്ഞു

author-image
WebDesk
New Update
ISRO, ഐഎസ്ആര്‍ഒ, ISRO chairman K Sivan, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍, ISRO manned moon mission,  India’s manned  moon mission, ചന്ദ്രനിലേക്ക് ആളെ അയയ്ക്കാൻ ഇന്ത്യ,  Gaganyaan, ഗഗന്‍യാൻ, ISRO manned  space mission, India’s manned  space mission, ബഹിരാകാശത്തെ ആളെ അയയ്ക്കുന്ന ഐഎസ്ആര്‍ഒ ദൗത്യം,  Chandrayaan-3, ചാന്ദ്രയാന്‍-3 Chandrayaan-2, ചാന്ദ്രയാന്‍-2, malayalam news, മലയാളം വാർത്തകൾ, latest malayalam news, kerala news, കേരള വാർത്തകൾ, today malayalam news, ഇന്നത്തെ മലയാളം വാർത്തകൾ, latest malayalam news today, മലയാളം ഓൺലൈൻ വാർത്തകൾ, malayalam online news, online malayalam news, today breaking news malayalam, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ചന്ദ്രനിലേക്ക് ആളെ അയയ്ക്കുന്ന ഇന്ത്യന്‍ ദൗത്യമുണ്ടാവുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍. എന്നാല്‍ അത് ഉടനെയില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

"ചന്ദ്രനിലേക്ക് ആളെ അയയ്ക്കുന്ന തീര്‍ച്ചയായും ഒരു ദിവസം സംഭവിക്കും. എന്നാല്‍ അത് ഉടനെയില്ല," ശിവന്‍ പറഞ്ഞു. ബഹിരാകാശത്തേക്ക് ആളെ എത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗന്‍യാന്റെ വിക്ഷേപണം 2021 ഡിസംബര്‍ 21ന് നടക്കും. ദൗത്യത്തിനുവേണ്ടി നാല് യാത്രികരെ തിരഞ്ഞെടുത്തതായും കെ. ശിവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗഗന്‍യാനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാല് യാത്രികരും വിദഗ്ധ പരിശീലനത്തിനായി ഈ മാസം അവസാനത്തോടെ റഷ്യയിലേക്കു പോകും. ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മ 1984ല്‍ റഷ്യന്‍ പേടകത്തിലാണു യാത്ര തിരിച്ചത്. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ യാത്രികര്‍ ബഹിരാകാശത്തെത്തുക തദ്ദേശീയമായി നിര്‍മിച്ച പേടകത്തിലായിരിക്കും.

Advertisment

ചാന്ദ്രയാന്‍-3 ദൗത്യത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. ഗഗന്‍യാന്‍, ചാന്ദ്രയാന്‍-3 ദൗത്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമാന്തരമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള ഐഎസ്ആര്‍ഒയുടെ ചാന്ദ്രയാന്‍-2 ദൗത്യം അവസാനഘട്ടത്തിലെ പിഴവ് കാരണം പരാജയയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണു ചാന്ദ്രയാന്‍-3 ദൗത്യം ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചത്. ചാന്ദ്രയാന്‍-3 വിക്ഷേപണം 2021ലായിരിക്കും നടക്കുക.=

Chandrayaan 2 Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: