scorecardresearch

ഒന്നര വർഷത്തിനുള്ളിൽ ഇന്റർനെറ്റ് ക്ഷമത പതിന്മടങ്ങ് ഉയരും: ചരിത്ര ദൗത്യവുമായി ഐഎസ്ആർഒ

വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ഇന്റർനെറ്റ് ക്ഷമതയാണ് ഇന്ത്യയിൽ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്

വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ഇന്റർനെറ്റ് ക്ഷമതയാണ് ഇന്ത്യയിൽ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ISRO, ഐഎസ്ആർഒ, GSAT, ജിസാറ്റ്, GSAT 19, ജിസാറ്റ് 19, GSAT 11, ജിസാറ്റ് 11, GSAT 20, ജിസാറ്റ് 20, high-speed Internet, ഉയർന്ന ശേഷിയുള്ള ഇന്റർനെറ്റ്, Space Applications Centre, High-throughput satellite, satellite technology

ന്യൂഡൽഹി: ഇന്ത്യയിലെ ഇന്റർനെറ്റ് വേഗത ഉയർത്താൻ ലക്ഷ്യമിട്ടുള്ള മൂന്ന് ജിസാറ്റ് ഉപഗ്രങ്ങൾ ഐഎസ്ആർഒ വിക്ഷേപിക്കാൻ ഒരുങ്ങുന്നു. അടുത്ത ഒന്നര വർഷത്തിനുള്ളിൽ ജിസാറ്റ് 19, ജിസാറ്റ് 11, ജിസാറ്റ് 20 എന്നീ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്നാണ് വിവരം. ടെലിവിഷൻ, സ്മാർട്ഫോൺ എന്നിവയ്ക്കൊപ്പം സ്മാർട് പ്രധാന നഗരങ്ങളിലെ ഇന്റർനെറ്റിന്റെ വേഗത പ്രത്യേകം ഉയർത്താനാകുന്ന വിധം ശേഷി കൂടിയ ആശയ വിനിമയ ഉപഗ്രങ്ങളാണ് ഇവ.

Advertisment

"ഐഎസ്ആർഒ യുടെ അടുത്ത പ്രധാന ദൗത്യം ജിസാറ്റ് 19 ആണ്. ജൂണിലാണ് ഇത് വിക്ഷേപിക്കാനൊരുങ്ങുന്നത്. ഇതിലൂടെ ഒരു ആശയവിനിമയത്തിനുള്ള ഒരു പുതിയ ഉപഗ്രഹ തലമുറ തന്നെ ഞങ്ങൾ സൃഷ്ടിക്കും. ഇന്ത്യയിൽ ആശയവിനിമയത്തിനുള്ള ശേഷി കൂടിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന്റെ തുടക്കമായിരിക്കും ഇത്" എന്ന് ഐഎസ്ആർഒ യുടെ അഹമ്മദാബാദിലുള്ള സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ തപൻ മിശ്ര പറഞ്ഞു.

"ഇപ്പോൾ തന്നെ ആശയവിനിമയ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഓഡിയോ, വീഡിയോ ഫയലുകൾ മൊബൈലിൽ ഇന്റർനെറ്റ് വഴി കാണാനാകും. ഉയർന്ന ശേഷിയുള്ള ഇന്റർനെറ്റ് വഴി ടെലിവിഷൻ പോലും തടസ്സങ്ങളില്ലാതെ വയർലെസായി കാണാനുള്ള സൗകര്യം ഉണ്ടാകും," മിശ്ര പറഞ്ഞു.

വികസിത രാജ്യങ്ങളിലെല്ലാം വേഗതയും ഗുണമേന്മയുമുള്ള ഇന്റർനെറ്റ് ലഭിക്കുന്നത് ഇത്തരം അതിവേഗ ആശയവിനിമയ ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ്. "ജിസാറ്റ് ഉപഗ്രഹങ്ങൾ ഉറപ്പാക്കുന്ന ഏറ്റവും കാര്യക്ഷമമായ ഡാറ്റ് നിരക്ക് സെക്കന്റിൽ ഒരു ഗിഗാബൈറ്റാണ്. ജിസാറ്റ് 19 ൽ ഇത് സെക്കന്റിൽ നാല് ഗിഗാബൈറ്റായിരിക്കും. നാല് ജിസാറ്റ് ഉപഗ്രങ്ങളുടെ ശേഷിയുള്ളതാകും ജിസാറ്റ് 19." മിശ്ര വ്യക്തമാക്കി.

Advertisment

"2018 ജനുവരിയിൽ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ജിസാറ്റ് 11 ഉപഗ്രത്തിന് സെക്കന്റിൽ 14 ഗിഗാബൈറ്റ് ഡാറ്റ ക്ഷമതയാണ് ഉണ്ടാവുക. 2018 അവസാനത്തോടെയാകും ജിസാറ്റ് 20 വിക്ഷേപിക്കുക. സെക്കന്റിൽ 70 ഗിഗാബൈറ്റ് ഡാറ്റ ക്ഷമതയുള്ള ഉപഗ്രഹത്തിലൂടെ രാജ്യമാകെ ഉയർന്ന ശേഷിയുള്ള ഇന്റർനെറ്റ് സേവനം നൽകാൻ സാധിക്കും. രാജ്യത്തെ പ്രധാന സ്മാർട് സിറ്റികളിൽ ആവശ്യമായ ഉയർന്ന ശേഷിയുള്ള ഇന്റർനെറ്റിനെ തൃപ്തിപ്പെടുത്താൻ ജിസാറ്റ് 20 ന് സാധിക്കും" അദ്ദേഹം വിശദമാക്കി.

ഐഎസ്ആർഒ യുടെ പണിപ്പുരയിലുള്ള ജിഎസ്എൽവി മാർക് III റോക്കറ്റായിരിക്കും ജിസാറ്റ് 19 നെ ബഹിരാകാശത്തേക്ക് എത്തിക്കുക. സാധാരണ ക്രയോജനിക് എഞ്ചിനുകളേക്കാൾ മൂന്ന് മടങ്ങ് വലുതായ 25 ടൺ ക്രയോജനിക് എഞ്ചിനാണ് ഇതിനുപയോഗിക്കുക.

ചെറിയ ഭൂഭാഗത്തെ ഉപഗ്രഹ സിഗ്നലുകൾ പുനരുപയോഗിക്കാൻ ഉയർന്ന ശേഷിയുള്ള ആശയവിനിമയ ഉപഗ്രഹങ്ങൾക്ക് സാധിക്കും. ഇതിലൂടെ ഒരു ചെറിയ ഭൂഭാഗത്ത് കേന്ദ്രീകരിച്ച് ഉയർന്ന ഇന്റർനെറ്റ് ക്ഷമത ഉറപ്പാക്കാൻ സാധിക്കുന്നതാണ് ഈ ഉപഗ്രഹങ്ങൾ. സാധാരണ ജിസാറ്റ് ഉപഗ്രങ്ങളിലൂടെ വിശാലമായ പ്രദേശത്ത് ഒറ്റ സിഗ്നലിലൂടെയാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇന്ത്യയാകെ ഒറ്റ ഉപഗ്രഹ സിഗ്നലിലൂടെയാണ് ഇപ്പോൾ ഇന്റർനെറ്റ് ലഭ്യമാകുന്നത്.

ജിസാറ്റ് 19 എട്ട് സൂക്ഷ്മ ഉപഗ്ര സിഗ്നലുകളാണ് ഉപയോഗിക്കു. "ജിസാറ്റ് 11 ൽ ഇത് 16 ആണ്. സിഗ്നലുകൾ സൂക്ഷ്മമാകുന്നതിന് അനുസരിച്ച് ഇന്റർനെറ്റ് ക്ഷമത വർദ്ധിപ്പിക്കാൻ സാധിക്കും" മിശ്ര കൂട്ടിച്ചേർത്തു. ഉപഗ്രഹങ്ങളിലെ ആന്റിന വഴിയാണ് ഈ സിഗ്നലുകൾ അയക്കുന്നത്.

Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: