scorecardresearch

പിഎസ്എല്‍വി സി 56 വിക്ഷേപിച്ചു; ഏഴ് ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ഭ്രമണപഥത്തില്‍ എത്തിച്ചു

360 കിലോഗ്രാം ഭാരമുള്ള ഡിഎസ്എസ്എആര്‍ ഉപഗ്രഹത്തെ 535 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം

360 കിലോഗ്രാം ഭാരമുള്ള ഡിഎസ്എസ്എആര്‍ ഉപഗ്രഹത്തെ 535 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം

author-image
WebDesk
New Update
PSLV|ISRO

പിഎസ്എല്‍വി സി 56 വിക്ഷേപിച്ചു; ഏഴ് ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു

ശ്രീഹരികോട്ട: വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 56 വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് രാവിലെ 6.30ന് നായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ ഏഴ് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ലിഫ്റ്റ് ഓഫ് ചെയ്ത് ഏകദേശം 23 മിനിറ്റുകള്‍ക്ക് ശേഷം പ്രാഥമിക ഉപഗ്രഹം വേര്‍പിരിഞ്ഞു, തുടര്‍ന്ന് മറ്റ് ആറ് സഹ-പാസഞ്ചര്‍ ഉപഗ്രഹങ്ങള്‍ തുടര്‍ച്ചയായി ഉദ്ദേശിച്ച ഭ്രമണപഥത്തിലേക്ക് വിന്യസിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.

Advertisment

''പിഎസ്എല്‍വി-സി 56/ഡിഎസ്-എസ്എആര്‍ മിഷന്‍: ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. പിഎസ്എല്‍വിസി56 വാഹനം ഏഴ് ഉപഗ്രഹങ്ങളെയും കൃത്യമായി അവയുടെ ഭ്രമണപഥത്തില്‍ എത്തിച്ചു. കരാറിന് @ചടകഘബകിറശമയ്ക്കും സിംഗപ്പൂരിനും നന്ദി.'' ഈ മാസമാദ്യം ഏറെ കാത്തിരുന്ന ചന്ദ്രയാന്‍-3 വിക്ഷേപണത്തിന് ശേഷം വരുന്ന ഈ ഐഎസ്ആര്‍ഒ ദൗത്യം അതിന്റെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ് ഏറ്റെടുക്കുന്നത്.

360 കിലോഗ്രാം ഭാരമുള്ള ഡിഎസ്എസ്എആര്‍ ഉപഗ്രഹത്തെ 535 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം. വിക്ഷേപിച്ച ആറ് ഉപഗ്രഹങ്ങളില്‍ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റുകളുമാണ്. ചന്ദ്രയാന്‍ 3ന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷം ഇസ്റോയുടെ വാണിജ്യ വിക്ഷേപണ ദൗത്യമാണിത്.

Advertisment

ടെക്നോളജി ഡമോണ്‍സ്ട്രേഷന്‍ മൈക്രോസാറ്റലൈറ്റായ വെലോക്‌സ് എഎം, പരീക്ഷണാത്മക ഉപഗ്രഹം അറ്റ്മോസ്ഫറിക് കപ്ലിങ് ആന്‍ഡ് ഡൈനാമിക്സ് എക്സ്പ്ലോറര്‍ (ആര്‍ക്കേഡ്), സ്‌കൂബ് 2, ന്യൂലിയോണ്‍, ?ഗലാസിയ തുടങ്ങി 6 ഉപഗ്രഹങ്ങളും പിഎസ്എല്‍വിയില്‍ വിക്ഷേപിച്ചിട്ടുണ്ട്. പിഎസ്എല്‍വിയുടെ 58ാം ദൗത്യമാണിത്.

Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: