scorecardresearch

ചന്ദ്രയാൻ-3 തിളക്കത്തിൽ രാജ്യം: വിജയത്തിന് പിന്നിലെ പ്രയത്‌നം അനുസ്‌മരിച്ച് ഐഎസ്ആർഒ ശാസ്ത്രജ്ഞർ

ചന്ദ്രയാൻ -3 ദൗത്യവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന ശാസ്ത്രജ്ഞരും ചന്ദ്രയാൻ -2-ന്റെ ഭാഗമായിരുന്നു

ചന്ദ്രയാൻ -3 ദൗത്യവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന ശാസ്ത്രജ്ഞരും ചന്ദ്രയാൻ -2-ന്റെ ഭാഗമായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
isro|moon|mission|chandrayaan-3

ചന്ദ്രയാൻ -3 ദൗത്യവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന ശാസ്ത്രജ്ഞരും ചന്ദ്രയാൻ -2-ന്റെ ഭാഗമായിരുന്നു

ബെംഗളൂരൂ: ചന്ദ്രയാൻ -3 ബഹിരാകാശ പേടകത്തിന്റെ ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ഉപരിതലത്തിൽ സുരക്ഷിതമായി പതിച്ചതിന് ശേഷം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ശാസ്ത്രജ്ഞർ പറഞ്ഞ പ്രധാന കാര്യങ്ങളിലൊന്ന്, 2019 ലെ ചന്ദ്രയാൻ 2 ദൗത്യത്തിന്റെ പരാജയം ബുധനാഴ്ചത്തെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു എന്നതാണ്.

Advertisment

ചന്ദ്രയാൻ -2 ദൗത്യത്തിലെ പിഴവുകൾ ആവർത്തിക്കാതിരിക്കാനും പരാജയസാധ്യത പരമാവധി കുറയ്ക്കാനും ചന്ദ്രയാൻ -3 ദൗത്യത്തിൽ എത്രത്തോളം പരിശ്രമിച്ചുവെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞർ പറഞ്ഞിട്ടുണ്ട്. വിമർശനത്തിന്റെയും പരിഹാസത്തിന്റെയും നിമിഷങ്ങളെ വിജയം മറികടന്നതായി ശാസ്ത്രജ്ഞർ പറഞ്ഞു.

“ചന്ദ്രയാൻ -2 നിരവധി വർഷത്തെ പ്രയത്‌നവും ചന്ദ്രയാൻ -3 കഴിഞ്ഞ നാല് വർഷത്തെ പ്രവർത്തനവുമാണ്. ചന്ദ്രയാൻ -2-ൽ നിന്നുള്ള പഠനം, സോഫ്‌റ്റ് ലാൻഡിനുള്ള വിജയകരമായ ശ്രമത്തെക്കുറിച്ചുള്ള പഠനം യഥാർത്ഥത്തിൽ ഞങ്ങളെ മെത്തഡോളജി മികച്ചതാക്കാൻ സഹായിച്ചു. കൂടാതെ ലാൻഡിംഗ് പ്രക്രിയയിൽ ധാരാളം പരീക്ഷണങ്ങളും നടത്തി,”ലാൻഡർ ചന്ദ്രനിലെത്തിയതിന് പിന്നാലെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.

ചന്ദ്രയാൻ -3 ദൗത്യവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന ശാസ്ത്രജ്ഞരും ചന്ദ്രയാൻ -2-ന്റെ ഭാഗമായിരുന്നു - പ്രോജക്ട് ഡയറക്ടർ പി വീരമുത്തുവേൽ, അസോസിയേറ്റ് പ്രോജക്ട് ഡയറക്ടർ കെ കൽപന, മിഷൻ ഡയറക്ടർ എം ശ്രീകാന്ത്. വി നാരായണനെപ്പോലുള്ള ഉന്നത ശാസ്ത്രജ്ഞരും ചന്ദ്രയാൻ 2 ദൗത്യത്തിന് സംഭാവന നൽകിയിട്ടുണ്ട്.

Advertisment

ദൗത്യത്തിന്റെ തീവ്രമായ അവലോകന പ്രക്രിയയാണ് ചന്ദ്രയാൻ -3 ന്റെ വിജയത്തിന് കാരണമെന്ന് വീരമുത്തുവേൽ പറഞ്ഞു. മിഷൻ പ്രവർത്തനങ്ങൾ സമഗ്രമായി അവലോകനം ചെയ്തതിന് നിർണ്ണായക പ്രവർത്തന അവലോകന സമിതിക്ക് അദ്ദേഹം നന്ദി പറഞ്ഞു. “അവലോകന പ്രക്രിയ കാരണം ലാൻഡിംഗ് ശ്രദ്ധയിൽപ്പെട്ടു,” അദ്ദേഹം പറഞ്ഞു.

താൻ അസോസിയേറ്റ് ഡയറക്ടറായിരുന്ന ചന്ദ്രയാൻ -2 ന്റെ പരാജയത്തിൽ നിന്ന് കെട്ടിപ്പടുക്കാനുള്ള തീവ്രമായ പ്രവർത്തനമാണ് ചന്ദ്രയാൻ -3 ന്റെ വിജയത്തിന് സഹായകമായതെന്ന് കൽപ്പന പറയുന്നു.

“ചന്ദ്രയാൻ -2 ശേഷം ഞങ്ങൾ ഞങ്ങളുടെ ബഹിരാകാശ പേടകം പുനർനിർമ്മിക്കാൻ തുടങ്ങി. കഴിഞ്ഞ നാല് വർഷമായി ചന്ദ്രയാൻ ദൗത്യമാണ് നിറഞ്ഞു നിന്നത്. പുനർക്രമീകരണം മുതൽ, എല്ലാ പ്രത്യേക പരിശോധനകളും അനുകരണങ്ങളും ഞങ്ങൾ സൂക്ഷ്മമായി ചെയ്തു,”അവർ പറഞ്ഞു.

“ഞങ്ങൾ കഴിഞ്ഞ നാല് വർഷമായി തുടർച്ചയായി ഈ ദൗത്യത്തിൽ മാത്രം പ്രവർത്തിക്കുന്നു. ഇപ്പോൾ എല്ലാം നന്നായി, എല്ലാം സുഗമമായി നടന്നു, ” ചന്ദ്രയാൻ -3 മിഷൻ ഡയറക്ടർ എം. ശ്രീകാന്ത് പറഞ്ഞു.

2019 ലെ പരാജയങ്ങളിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊള്ളുന്നതിനുള്ള പോരാട്ടങ്ങൾ വിശദീകരിക്കുന്നതിൽ ഏറ്റവും മുന്നിലാണ്, ചന്ദ്രയാൻ -3 ബഹിരാകാശ പേടകത്തിന്റെ ശക്തി, ആശയവിനിമയം, അടിസ്ഥാന ഘടനകൾ എന്നിവയ്ക്ക് ഉത്തരവാദിയായ യു ആർ റാവു ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടർ എം ശങ്കരൻ.

"2019-ൽ ഞങ്ങൾ നേടാൻ ഉദ്ദേശിച്ചത് ഇന്ന് നേടിയിട്ടുണ്ട്. ഏകദേശം നാല് വർഷത്തോളം വൈകിയെങ്കിലും ഞങ്ങൾ അത് ചെയ്തു," അദ്ദേഹം ബുധനാഴ്ച പറഞ്ഞു. പ്രോജക്ട് ഡയറക്ടറും അസോസിയേറ്റ് ഡയറക്ടറും മാത്രമല്ല, മുഴുവൻ പ്രോജക്ട് ടീമിനും കഴിഞ്ഞ നാല് വർഷമായി ഭക്ഷിക്കുന്നതും ശ്വസിക്കുന്നതും ഉറങ്ങുന്നതും ചന്ദ്രയാൻ -3 തന്നെയായിരുന്നു അദ്ദേഹം പറഞ്ഞു.

“നടന്ന സിമുലേഷനുകളുടെ എണ്ണം, അവർ കടന്നുപോയ അവലോകനങ്ങളുടെ എണ്ണം, അഭിമുഖീകരിച്ചതും മറികടന്നതുമായ വിമർശനങ്ങളുടെ അളവ് എന്നിവ കണക്കിലെടുക്കുമ്പോൾ - കഴിഞ്ഞ നാല് വർഷമായി അവരോടൊപ്പം ഇത് കാണുന്ന ഒരു വ്യക്തി എന്ന നിലയിൽ, എന്റെ ഹൃദയം അവരിലേക്ക് പോകുന്നു. പ്രയത്നത്തിന്റെ അളവ് വളരെ വലുതാണ്, ”ദൗത്യത്തിന്റെ വിജയത്തിന് ശേഷം ശങ്കരൻ പറഞ്ഞു. "വിജയം എന്നത് പരിശ്രമത്തിന്റെ പ്രതിഫലനമാണ്."

ഐഎസ്ആർഒയുടെ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കൺട്രോൾ സെന്റർ ഡയറക്ടർ ബി എൻ രാമകൃഷ്ണയുടെ അഭിപ്രായത്തിൽ, കഴിഞ്ഞ നാല് വർഷം ചന്ദ്രയാൻ -2 പരാജയപ്പെടാനുള്ള എല്ലാ കാരണങ്ങളെക്കുറിച്ചും ചർച്ച ചെയ്യുകയും മാറ്റങ്ങൾ വരുത്തുന്നതിൽ തുടർച്ചയായി പ്രവർത്തിക്കുകയും ചെയ്തു.

"ചന്ദ്രയാൻ -2 ദൗത്യം പരാജയപ്പെട്ടതിന് ശേഷം, പരാജയ വിശകലന സമിതി രൂപീകരിച്ചു. ഞങ്ങൾ ചന്ദ്രയാൻ -2 ലെ പ്രശ്നങ്ങൾ നന്നായി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ശുപാർശ ചെയ്ത മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ചന്ദ്രയാൻ -3 ബഹിരാകാശ പേടകം യാഥാർത്ഥ്യമായത്, ഇത് വിജയത്തിന് കാരണമായി, ” പരാജയ വിശകലന സമിതിയുടെ തലവനും ഐഎസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടർ ഡോ. വി നാരായണൻ പറഞ്ഞു.

Spacecraft Moon News Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: