Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

വാർത്താവിനിമയ ഉപഗ്രഹം സിഎംഎസ് -01 വിജയകരമായി വിക്ഷേപിച്ചു

ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു

ISRO, ഐഎസ്ആർഒ, GSAT, ജിസാറ്റ്, GSAT 19, ജിസാറ്റ് 19, GSAT 11, ജിസാറ്റ് 11, GSAT 20, ജിസാറ്റ് 20, high-speed Internet, ഉയർന്ന ശേഷിയുള്ള ഇന്റർനെറ്റ്, Space Applications Centre, High-throughput satellite, satellite technology

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ വാർത്താവിനിമയ ഉപഗ്രഹം സിഎംഎസ് -01 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. പിഎസ്എല്‍വി-സി 50 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.

ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ”ഉപഗ്രഹം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അടുത്ത നാലു ദിവസത്തിനുള്ളില്‍ ഉപഗ്രഹത്തെ നിശ്ചിത സ്ഥാനത്തേക്കു മാറ്റും,”ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു.

രാജ്യത്തിന്റെ 42-ാമത് വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് -01 ഇന്ന് ഉച്ചകഴിഞ്ഞ് 3.41നാണു വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്നായിരുന്നു വിക്ഷേപണം. 20 മിനിറ്റിനുള്ളില്‍ ഉപഗ്രഹം നിര്‍ദിഷ്ട ഭ്രമണപഥത്തിലെത്തി.

ഇന്ത്യന്‍ ഭൂപ്രദേശത്തിനുപുറമെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ലക്ഷദ്വീപ് എന്നിവ ഉള്‍പ്പെടുന്ന ഫ്രീക്വന്‍സി സ്‌പെക്ട്രത്തില്‍ വിപുലമായ സി ബാന്‍ഡ് സേവനങ്ങള്‍ നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് സിഎംഎസ് -01. ഉപഗ്രഹത്തിന് ഏഴുവര്‍ഷത്തെ ആയുസുണ്ടെന്ന് ഇസ്റോ വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Isro pslv c50 rocket successfully places communication satellite into orbit

Next Story
കർഷകരോട് ഐക്യദാർഢ്യം: കാർഷിക നിയമങ്ങളുടെ പകർപ്പുകൾ നിയമസഭയിൽ വലിച്ചുകീറി കെജ്‌രിവാളും എംഎൽഎമാരുംArvind Kejriwal, Farm laws protest, farmers protest India, Modi farmers protest, Modi Gujarat farmers, Modi farmers interaction, Farmers protest news, Farmers protest delhi latest news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express