scorecardresearch
Latest News

ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കാൻ ഐഎസ്ആർഒയുടെ ഗഗൻയാൻ: 2025ലെ ദൗത്യത്തിന്റെ ക്രമീകരണങ്ങൾ എന്തൊക്കെ?

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയുടെ രണ്ടു നിർണായക പരീക്ഷണങ്ങൾകൂടി ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അനോന ദട്ട് തയാറാക്കിയ റിപ്പോർട്ട്

Gaganyaan, Gaganyaan Mission, LVM3 launch vehicle, LVMH, ISRO, Indian Space Research Organisation (ISRO),
ഫൊട്ടൊ: ഐഎസ്ആർഒ| ട്വിറ്റർ

മനുഷ്യനെ ബഹിരാകാശത്തേക്ക് അയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ തിരക്കിലാണ് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ഹ്യൂമൻ റേറ്റിങ് (മനുഷ്യരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന വാഹനത്തിന് നൽകുന്ന സർട്ടിഫിക്കേഷൻ) എൽവിഎം 3 ലോഞ്ച് വെഹിക്കിൾ മുതൽ മിഷൻ കൺട്രോൾ കോംപ്ലക്‌സ് നവീകരികരണം, വിക്ഷേപണ പ്ലാറ്റ്‌ഫോമിലായിരിക്കുമ്പോൾ റോക്കറ്റിന്റെ അറ്റകുറ്റപ്പണികൾക്കായി രണ്ടാമത്തെ ലോഞ്ച് പാഡിൽ ഒരു
‘അംബിലിക്കൽ ടവർ’ നിർമ്മിക്കുക എന്നിവ അവയിൽ ചിലതാണ്.

ഭൂമിയിലേക്ക് നേരിട്ട് ആശയവിനിമയം നടത്താൻ കൊകോസ് ഐലൻഡിൽ മൊബൈൽ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഓസ്‌ട്രേലിയുമായുള്ള കരാർ തുടങ്ങിയ പ്രവർത്തനങ്ങളിലാണ് ഐ എസ് ആർ ഒ എന്ന് പുതിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ഏക സ്പേസ്‌പോർട്ടായ ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽനിന്നാണ് ഗഗൻയാൻ ദൗത്യം തുടങ്ങുക.

തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികൾ റഷ്യയിൽ ബഹിരാകാശ യാത്രയ്ക്കുള്ള പരിശീലനം പൂർത്തിയാക്കിയ ശേഷം, ഇന്ത്യയിലെ ദൗത്യത്തിന്-നിർദ്ദിഷ്ടമായ പരിശീലനത്തിന്റെ ആദ്യ സെമസ്റ്റർ പൂർത്തിയാക്കി. പരിശീലന വേളയിൽ, 218 ക്ലാസുകളും 75 ശാരീരിക പരിശീലന സെഷനുകളിലുമാണ് ബഹിരാകാശ സഞ്ചാരികൾ പങ്കെടുത്തത്. ഈ കാലയളവിൽ രണ്ട് ഫ്ലൈയിങ് പ്രാക്ടീസുകളും രണ്ട് മെഡിക്കൽ മൂല്യനിർണ്ണയങ്ങളും കോഴ്‌സുമായി ബന്ധപ്പെട്ട രണ്ട് മൂല്യനിർണ്ണയങ്ങളും ഉണ്ടായിരുന്നു.

ബഹിരാകാശ യാത്ര, പ്രൊപ്പൽഷൻ, എയറോഡൈനാമിക്സ്, വിക്ഷേപണ വാഹനത്തിന്റെയും ബഹിരാകാശവാഹനത്തിന്റെയും വിശദാംശങ്ങൾ എന്നിവയിലുള്ള പരിശീലനമാണ് തിയറെറ്റിക്കൽ കോഴ്സിലൂടെ അവർക്ക് നൽകിയത്. ഫ്ലയിങ് പ്രാക്ടീസ്, എയ്റോ-മെഡിക്കൽ പരിശീലനം, യോഗ, വെർച്വൽ റിയാലിറ്റി പരിശീലനം എന്നിവ നടത്തി. ഇത് ക്രൂ മൊഡ്യൂളിന്റെ ഹാർഡ്‌വെയറിലും ഇന്റീരിയറിലും ജീവനക്കാരെ പരിചയപ്പെടുത്തുന്നതിലും ദൗത്യ സമയത്ത് അത് പ്രവർത്തിപ്പിക്കുന്നതിലും കേന്ദ്രീകരിച്ചായിരുന്നു, പ്രായോഗിക പരിശീലനം നടത്തിയത്.

ബഹിരാകാശയാത്രാമധ്യേ ക്രൂ എസ്‌കേപ്പ് സംവിധാനങ്ങൾ പ്രദർശിപ്പിക്കുന്നതിനും ക്രൂ മൊഡ്യൂൾ സമുദ്രത്തിൽ വീണശേഷം, വീണ്ടെടുക്കുന്നതിനും ബഹിരാകാശ ഏജൻസി രണ്ട് പരീക്ഷണ വാഹന ദൗത്യങ്ങൾ നടത്തുമെന്ന് സയൻസ് ആൻഡ് ടെക്നോളജി മന്ത്രി ജിതേന്ദ്ര സിങ് നേരത്തെ പറഞ്ഞിരുന്നു. സമ്മർദ്ദമില്ലാത്ത ക്രൂ മൊഡ്യൂൾ വഹിക്കുന്ന ആദ്യ വൈമാനികനില്ലാത്ത ഗഗൻയാൻ ദൗത്യം ഇതിന് ശേഷമായിരിക്കും. പരീക്ഷണ വാഹന ദൗത്യങ്ങളിലെ പ്രകടനം അനുസരിച്ച്, ഈ വർഷം വൈമാനികനില്ലാത്ത ഒരു ദൗത്യമെങ്കിലും നടത്താനാണ് ബഹിരാകാശ ഏജൻസി ശ്രമിക്കുന്നത്.

ഭ്രമണപഥത്തിലേക്ക് മൊഡ്യൂളിനെ കൊണ്ടുപോകാൻ സിംഗിൾ സ്റ്റേജ് റോക്കറ്റ് ടെസ്റ്റ് വെഹിക്കിൾ ദൗത്യമാണ് ഉപയോഗിക്കുന്നത്. തുടർന്ന് ബഹിരാകാശ സഞ്ചാരികളെ മൊഡ്യൂളിൽ നിന്ന് പുറത്തേക്ക് അബോർട്ട് ചെയ്യുകയും അവർ പാരച്യൂട്ട് സംവിധാനങ്ങൾ വഴി സുരക്ഷിതമായി ഇറങ്ങുകയും ചെയ്യും, ബഹിരാകാശ പേടകത്തിന്റെ വേഗത കുറച്ച്, സ്‌പ്ലാഷ്ഡൗൺ (ബഹിരാകാശ പേടകത്തിന്റെ ലാൻഡിങ്) അതിനുശേഷം ബഹിരാകാശ പേടകത്തെ നേരെ നിർത്താനുള്ള സംവിധാനങ്ങളും അതിന് ശേഷം ബഹിരാകാശയാത്രികരെ അതിൽ നിന്നും മൊഡ്യൂളിൽ നിന്നും പുറത്തിറക്കാനുള്ള പ്രവർത്തനങ്ങൾ എന്നിവയും ഇതിൽ പരീക്ഷിക്കും.

അതിനെ തുടർന്ന്, രണ്ടാമത്തെ വൈമാനികനില്ലാത്ത യാത്രയ്ക്ക് മുൻപ്, എല്ലാ സംവിധാനങ്ങളും പരിശോധിക്കാൻ രണ്ട് പരീക്ഷണ വാഹന ദൗത്യങ്ങൾ കൂടി ഉണ്ടാകും. നിലവിലെ കണക്കുകൂട്ടലനുസരിച്ച്, 2025ലാണ് ബഹിരാകാശ യാത്രികർ ഉള്ള യാത്ര.

ഈ വർഷത്തെ ദൗത്യങ്ങൾ

15 ഉപഗ്രഹ, വിക്ഷേപണ വാഹന ദൗത്യങ്ങളാണ് ഐഎസ്ആർഒ ഈ വർഷം ആസൂത്രണം ചെയ്തതിരിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്തിടെ പ്രവർത്തനക്ഷമമാക്കിയ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനവും) മൂന്ന് ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

മനുഷ്യ ബഹിരാകാശ യാത്രയ്ക്ക് പുറമെ, മറ്റു വലിയ ദൗത്യങ്ങളും ഐഎസ്ആർഒയുടെ ലിസ്റ്റിൽ ഉണ്ട്. കോവിഡ് മഹാമാരി കാരണം മാറ്റിവച്ച മൂന്നാമത്തെ ചാന്ദ്ര ദൗത്യം, ആദ്യത്തെ സൗരദൗത്യം, മറ്റൊരു ബഹിരാകാശ നിരീക്ഷണ ദൗത്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ചന്ദ്രയാൻ -3 വഹിക്കാൻ സാധ്യതയുള്ള ഹെവി റോക്കറ്റ് എൽവിഎം 3 യുടെ ഒരു ദൗത്യം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2023 പകുതിയോടെ ചന്ദ്രയാൻ-3 ദൗത്യം സാധ്യമാകുമെന്ന് ഐഎസ്ആർഒ ചെയർപേഴ്സൺ എസ് സോമനാഥ് നേരത്തെ പറഞ്ഞിരുന്നു. ചന്ദ്രയാൻ -2 ന്റെ ലക്ഷ്യങ്ങൾ,ഈ ദൗത്യം പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോഫ്റ്റ് ലാൻഡിങ്ങിന് ശ്രമിക്കുകയും തുടർന്ന് ദക്ഷിണധ്രുവത്തിന് സമീപമുള്ള ചന്ദ്രോപരിതലത്തിൽ ഭ്രമണം ചെയ്യുകയുമാണ് ഇതിന്റെ ലക്ഷ്യം

ഗ്യാസ് ബോട്ടിലുകളുടെയും പ്രൊപ്പല്ലന്റ് ടാങ്കുകളുടെയും ഉയർന്ന മർദ്ദത്തിലുള്ള ചോർച്ച പരിശോധനകൾ ഇതിനകം നടത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. റോക്കറ്റിന്റെ അപ്പർ സ്റ്റേജിലെ ക്രയോജനിക് ഇന്ധനത്തിൽ സമ്മർദ്ദം ചെലുത്താൻ ഉപയോഗിക്കുന്ന ഹീലിയം ഗ്യാസ് ബോട്ടിലിലെ ചോർച്ച കാരണം ലോഞ്ച് പാഡിൽ വച്ച് വിക്ഷേപണത്തിന് മിനിറ്റുകൾക്ക് മുൻപ് ചന്ദ്രയാൻ 2 ദൗത്യം നിർത്തിവയ്ക്കുന്നതിന് കാരണമായിരുന്നു.

ചന്ദ്രയാൻ -3 ദൗത്യത്തിനുള്ള നടപടികളെല്ലാം തയ്യാറായിക്കഴിഞ്ഞു, സിസ്റ്റങ്ങൾ അന്തിമ പരിശോധനയ്ക്ക് വിധേയമാകുകയാണെന്ന്, ഉദ്യോഗസ്ഥർ പറയുന്നു. “സിസ്റ്റങ്ങളുടെ കാര്യക്ഷമത പരിശോധിക്കാൻ നിരവധി ടെസ്റ്റുകൾ നടത്തുന്നുണ്ട്. ലാൻഡിങ് സമയത്ത് പൊടിപടലങ്ങൾ ഉണ്ടായാൽ, ലാൻഡിങ് സൈറ്റിൽ ഉരുളൻ കല്ലുകൾ ഉണ്ടെങ്കിൽ എന്ത് സംഭവിക്കും എന്നിങ്ങനെയുള്ള വിവിധ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി പരീക്ഷണങ്ങൾ നടക്കുന്നു.

ആദിത്യ എൽ1 ദൗത്യം, വർക്ക്‌ഹോഴ്‌സ് എന്നറിയപ്പെടുന്ന പിഎസ്എൽവി മുഖേന 2023 ജൂണിലോ ജൂലൈയിലോ നടക്കാൻ സാധ്യതയുണ്ടെന്ന് ഐഎസ്ആർഒ ചെയർപേഴ്‌സൺ നേരത്തെ പറഞ്ഞിരുന്നു. ലോഞ്ച് ഷെഡ്യൂൾ പാലിക്കുന്നതിന് എല്ലാ പേലോഡുകളും നടപടിക്രമങ്ങളുടെ അവസാന ഘട്ടത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. “മിഷന്റെ മൂന്ന് പേലോഡുകൾ ഇതിനകം തന്നെ അസംബ്ലി, ഇന്റഗ്രേഷൻ, ടെസ്റ്റിങ് എന്നിവയ്ക്കായി എത്തിച്ചിട്ടുണ്ട്.”

2022-23 സാമ്പത്തിക വർഷത്തിൽ ആകെ ഒൻപത് ദൗത്യങ്ങൾ നടത്തിയതായി റിപ്പോർട്ട് പറയുന്നു. മുൻ വർഷത്തെ റിപ്പോർട്ടിൽ ഗഗൻയാൻ ദൗത്യത്തിന് കീഴിലുള്ള ഒരു വിക്ഷേപണവും മൂന്ന് ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങളും ഉൾപ്പെടെ മൊത്തം 19 ദൗത്യങ്ങളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും , ഇവയൊന്നും ആ വർഷം നടന്നില്ല.

ഗഗൻയാൻ തയാറെടുപ്പ്

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് എൽവിഎം 3 ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അതായത് ക്രൂവിന്റെ സുരക്ഷ ഉറപ്പാക്കാനായുള്ള നടപടികൾ കൂടുതൽ ശക്തിപ്പെടുത്തണം. റോക്കറ്റിൽ രണ്ട് സോളിഡ് ബൂസ്റ്ററുകൾ, കോർ ലിക്വിഡ് ഫ്യൂവൽ അധിഷ്ഠിത ഘട്ടം, ക്രയോജനിക് അപ്പർ സ്റ്റേജ് എന്നിവ ഉപയോഗിക്കുന്നുണ്ട്. വൺവെബ് ഉപഗ്രഹങ്ങളുടെ മാർച്ചിലെ വിക്ഷേപണ വേളയിൽ ഹ്യൂമൻ റേറ്റഡ് സോളിഡ് ബൂസ്റ്ററുകൾ ഉപയോഗിച്ചിരുന്നു.

കോർ സ്റ്റേജിന്റെ യോഗ്യതയ്ക്കായി, എട്ട് ടെസ്റ്റുകൾ നടത്തി. മധ്യ, ദീർഘ സമയം അടിസ്ഥാനമാക്കിയും, അനുയോജ്യമല്ലാത്ത സാഹചര്യത്തിലും എഞ്ചിൻ പ്രവർത്തിപ്പിക്കുന്നു. അതുപോലെ, അപ്പർ ക്രയോജനിക് സ്റ്റേജ് പൂർത്തിയാക്കാനായി, ഇതിനകം എട്ട് ടെസ്റ്റ് നടത്തിക്കഴിഞ്ഞു. 2023 ന്റെ രണ്ടാം പാദത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മൂന്ന് ഹോട്ട് ടെസ്റ്റുകൾ കൂടി കഴിഞ്ഞാൽ എഞ്ചിനെ ഹ്യൂമൻ-റേറ്റഡ് ആയി പരിഗണിക്കുമെന്നും പറയുന്നു.

ആദ്യത്തെ വൈമാനികനില്ലാത്ത ഗഗൻയാൻ ദൗത്യത്തിന് മുൻപ്, രണ്ട് പരീക്ഷണ വെഹിക്കിൾ പരീക്ഷണങ്ങൾ നടക്കാനിരിക്കെ, ആദ്യത്തെ സിംഗിൾ സ്റ്റേജ് വെഹിക്കിൾ നിർമ്മിച്ച് ഇതിനകം തന്നെ ശ്രീഹരിക്കോട്ടയിലെ സ്പേസ് പോർട്ടിലേക്ക് അയച്ചതായി ഐഎസ്ആർഒ റിപ്പോർട്ടിൽ പറയുന്നു. ഈ വർഷത്തിന്റെ ആദ്യ പാദത്തിലാണ് ലോഞ്ച് ഷെഡ്യൂൾ ചെയ്തിരുന്നത്. രണ്ടാമത്തെ പരീക്ഷണ വെഹിക്കിന്റെ നിർമാണവും പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രധാനപ്പെട്ട ബഹിരാകാശ പേടക സംവിധാനങ്ങൾ

മനുഷ്യ ബഹിരാകാശ യാത്രയ്‌ക്കായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംവിധാനങ്ങളിലൊന്നാണ് എൻവയോൺമെന്റ് കൺട്രോളും ലൈഫ് സപ്പോർട്ട് സിസ്റ്റവും. ഇത് ബഹിരാകാശ യാത്രികരുടെ മർദ്ദം, താപനില, ഈർപ്പം, വാതക കൈമാറ്റം എന്നിവ നിലനിർത്താനായി ലക്ഷ്യമിട്ടുള്ളതാണ്. സിസ്റ്റത്തിന്റെ പല ഘടകങ്ങളുടെയും രൂപകല്പനയും കോൺഫിഗറേഷനും പൂർത്തിയായതായി റിപ്പോർട്ട് പറയുന്നു. “ഇസിഎൽഎസ്എസ് സിസ്റ്റം സ്ഥാപിച്ചതും ജി1 ലെ ഹാഫ്-ഹ്യൂമനോയിഡും (ആദ്യ വൈമാനികനില്ലാത്ത ദൗത്യം) പൂർത്തിയായി,” റിപ്പോർട്ട് പറയുന്നു. മനുഷ്യരിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്താൻ വൈമാനികനില്ലാത്ത ദൗത്യത്തിൽ ഐഎസ്ആർഒ ഒരു ഹാഫ് ഹ്യൂമനോയിഡിനെ അയക്കും.

ദൗത്യത്തിന് ശേഷം ക്രൂ മൊഡ്യൂൾ മന്ദഗതിയിലാക്കുന്നതും സുരക്ഷിതമായി സമുദ്രത്തിൽ ലാൻഡ് ചെയ്യുന്നതും ഉറപ്പാക്കുന്ന പാരച്യൂട്ട് സംവിധാനങ്ങളുടെ നിർമ്മാണ പ്രക്രിയയിലുമാണ് ഐഎസ്ആർഒ . ക്രൂ മൊഡ്യൂളിനായി പത്ത് പാരച്യൂട്ട് സംവിധാനം ഉപയോഗിക്കും. അതിൽ മൂന്നെണ്ണം വളരെ പ്രധാനമാണ്. ബഹിരാകാശയാത്രികരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ ഇതിൽ രണ്ടെണ്ണം തന്നെ മതിയാകും. പാരച്യൂട്ടുകളുടെ വിന്യാസം പരിശോധിക്കുന്നതിനും സാഹചര്യങ്ങളെ വിലയിരുത്തുന്നതിനുമായി മൊത്തം 13 “ഡ്രോപ്പ് ടെസ്റ്റുകൾ” ആസൂത്രണം ചെയ്തിട്ടുണ്ട്. അതിൽ മൂന്നെണ്ണമെങ്കിലും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

ഇതുകൂടാതെ, വിവിധ സ്ഥാപനങ്ങൾ അഞ്ച് മൈക്രോ ഗ്രാവിറ്റി പരീക്ഷണങ്ങളും നടത്തുന്നു. ഇത് ക്രൂവില്ലാത്ത വിമാനങ്ങളിൽ കൊണ്ടുപോകും.
ബഹിരാകാശയാത്രയിൽ ചെറുജീവികളിൽ (ഫ്രൂട്ട് ഫ്‌ളൈ) കിഡ്‌നി സ്‌റ്റോൺ രൂപീകരണം എങ്ങനെ?, രണ്ട് സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെ ക്രിസ്റ്റലൈസേഷൻ അല്ലെങ്കിൽ ബഹിരാകാശത്ത് ന്യൂട്രാസ്യൂട്ടിക്കൽസ് ഉള്ള എ പി ഐ, മൈക്രോ ഗ്രാവിറ്റി അവസ്ഥകളിലെ അസ്ഥിരത തുടങ്ങിയ പരീക്ഷണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ക്രൂ എസ്കേപ്പ് ആൻഡ് റിക്കവറി

ലാൻഡിങ്ങ് ചെയ്യുന്നതിനു മുൻപ് ദൗത്യം അവസാനിപ്പിച്ച്, ക്രൂവിനെ റോക്കറ്റിൽനിന്നു സുരക്ഷിതമായി പുറത്തെത്തിക്കുന്നത് എങ്ങനെയെന്ന്, 2018 ൽ തന്നെ പരീക്ഷിച്ചിട്ടുണ്ട്. പരീക്ഷണ വാഹന ദൗത്യങ്ങളിൽ വ്യത്യസ്തമായ വേഗതയിൽ പ്രധാന മൊഡ്യൂളിൽ നിന്ന് ക്രൂവിനെ പുറത്തിറക്കാൻ ഉപയോഗിക്കുന്ന അഞ്ച് ദ്രുതഗതിയിലുള്ള സോളിഡ് മോട്ടോറുകൾക്കായുള്ള സ്റ്റാറ്റിക് ടെസ്റ്റുകൾ ഇതിനകം തന്നെ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ ഘടന പരിശോധിക്കുന്നതിനായി മൂന്ന് സെറ്റുകൾ നിർമ്മിച്ചിട്ടുണ്ട്.

ഡിസ്‌പ്ലേയുടെയും കൺസോളുകളുടെയും വ്യത്യസ്തമായ കോൺഫിഗറേഷൻ ഉപയോഗിച്ച് ഗഗൻയാൻ കൺട്രോൾ ഫെസിലിറ്റി ആക്കുന്നതിനായി ബഹിരാകാശ ഏജൻസി നിലവിലുള്ള കൺട്രോൾ സെന്ററിൽ മാറ്റം വരുത്തും. . വിക്ഷേപണ വെഹിക്കിൾ ലോഞ്ച് പാഡിലായിരിക്കുമ്പോൾതന്നെ ‘അംബിലിക്കൽ ടവർ’ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കുന്നതാണ്. രണ്ടാമത്തെ ലോഞ്ച് പാഡിൽ ഇത് സൃഷ്ടിക്കുകയും അതിവേഗ ബബിൾ ലിഫ്റ്റിനുള്ള പരീക്ഷണം നടത്തുകയും ചെയ്തു. ബഹിരാകാശയാത്രികർ ബഹിരാകാശ പേടകത്തിലേക്ക് നടക്കുന്നിടം, അതായത് വൈറ്റ് റൂമും ക്രൂ ആക്‌സസ് ആം എന്നിവ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഇതുകൂടാതെ ഭൂമിയിൽനിന്നു നേരിട്ട് ആശയവിനിമയം നടത്താൻ അനുവദിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളുടെ ഒരു ശൃംഖല സൃഷ്ടിക്കാനും ഐഎസ്ആർഒ പ്രവർത്തിക്കുന്നുണ്ട്. യൂറോപ്യൻ ഗ്രൗണ്ട് സ്റ്റേഷനുകളിൽ നിന്ന് ഇതിനുള്ള പിന്തുണ ഉറപ്പാക്കിക്കഴിഞ്ഞു. ദൗത്യത്തിന്റെ ആരോഹണ ഘട്ടത്തിൽ ബഹിരാകാശ പേടകവുമായുള്ള ടെലിമെട്രി, ട്രാക്കിംഗ്, ആശയവിനിമയം എന്നിവയ്‌ക്ക് ഷിപ്പോ ബോൺ ടെർമിനലുകൾ വഴിയുള്ള ആശയവിനിമയവും ആവശ്യമാണ്. ഓസ്‌ട്രേലിയയിലെ കൊകോസ് ഐലൻഡിൽ ഗതാഗതയോഗ്യമായ ടെർമിനൽ സ്ഥാപിക്കും, അതിനായി ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Isro making leaps to meet 2025 target for manned missiongaganyaan