/indian-express-malayalam/media/media_files/2026/01/12/pslv-2026-01-12-10-56-07.jpg)
ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയിൽനിന്ന് ഐഎസ്ആർഒയുടെ പിഎസ്എല്‍വി സി-62 കുതിച്ചുയരുന്നു
india’s First Space Mission of 2026: ശ്രീഹരിക്കോട്ട: പുതുവർഷത്തിലെ ഐഎസ്ആർഒയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം ലക്ഷ്യം കണ്ടില്ല. രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയിൽനിന്ന് ഐഎസ്ആർഒയുടെ പിഎസ്എല്‍വി സി-62 ഇഒഎസ്-എൻ വൺ ദൗത്യം കുതിച്ചുയർന്നത്. എന്നാൽ, വിക്ഷേപണത്തിലെ മൂന്നാം ഘട്ടം പൂർത്തിയാക്കാൻ കഴിയാതെ വരികയായിരുന്നു.
പിഎസ്എൽവി-സി62 ദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ അപാകത നേരിട്ടതായി ഐഎസ്ആർഒ എക്സിലൂടെ അറിയിച്ചു. പിന്നാലെ, ദൗത്യത്തിൽ പൂർണ വിജയമില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ പ്രതികരിച്ചു.
Also Read: 2022-ലെ തിരിച്ചടിക്കുശേഷം പ്രിയങ്ക വീണ്ടും യുപിയിലേക്ക്; കോൺഗ്രസിന്റെ പുതിയ നീക്കങ്ങൾ
കഴിഞ്ഞ തവണയും ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-ഒ ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവി-സി61 ദൗത്യം അപ്രതീക്ഷിതമായി പരാജയപ്പെട്ടിരുന്നു. 2025 മേയിലാണ് പിഎസ്എൽവി-സി61 വിക്ഷേപണം നടത്തിയത്. മൂന്നാം ഘട്ടത്തിൽ അപാകത നേരിട്ടതിനെത്തുടർന്ന് പിഎസ്എല്‍വി സി-61 ദൗത്യം പൂർത്തിയാക്കാൻ ഐഎസ്ആര്‍ഒയ്ക്ക് സാധിക്കാതെ വരികയായിരുന്നു.
Also Read: വിജയ് ഡൽഹിയിൽ, കരൂർ കേസിൽ സിബിഐ ഇന്ന് ചോദ്യം ചെയ്യും
ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – എൻ1 (അന്വേഷ)യ്ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിൽ എത്തിക്കുക എന്നതായിരുന്നു പുതിയ ദൗത്യം. ഇൻഡോ-മൊറീഷ്യസ് ജോയിന്റ് സാറ്റലൈറ്റ്, സ്പെയിനിന്റെ കെസ്ട്രൽ ഇനിഷ്യൽ ഡെമോൺസ്ട്രേറ്റർ (കിഡ്), യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ ഏകദേശം 200 കിലോ ഭാരമുള്ള മറ്റ് ഉപഗ്രങ്ങളുമാണ് പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കാൻ ലക്ഷ്യമിട്ടത്.
#WATCH | Sriharikota, Andhra Pradesh: The PSLV-C62/EOS-N1 mission launches from Satish Dhawan Space Centre (SDSC-SHAR).
— ANI (@ANI) January 12, 2026
PSLV-C62 will carry EOS-N1 and 15 co-passenger satellites. EOS-N1 and 14 co-passengers are planned for injection into Sun Synchronous Orbit; the KID capsule is… pic.twitter.com/b4mrfQMTM2
ഡിആർഡിഒ രൂപകൽപന ചെയ്ത ഭൗമോപരിതലത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഇഒഎസ്-എൻ1 (അന്വേഷ) ആണ് ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. അതിർത്തി സുരക്ഷയ്ക്കും പ്രതിരോധ ആവശ്യങ്ങൾക്കുമായി ഹൈപ്പർസ്പെക്ട്രൽ ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അത്യാധുനിക ഉപഗ്രഹമാണിത്.
Also Read: ഓൺലൈൻ ടിക്കറ്റ് റിസർവേഷനിൽ മാറ്റങ്ങളുമായി റെയിൽവേ; അറിയാം പുതിയ മാറ്റങ്ങൾ
ബംഗളൂരു ആസ്ഥാനമായുള്ള ഓർബിറ്റ് എഐഡി എയ്‌റോസ്‌പേസ് വികസിപ്പിച്ച ‘ആയുൽസാറ്റാ’ണു മറ്റൊരു പ്രധാന ഉപഗ്രഹം. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ഭാരതത്തിലെ ആദ്യ ഉപഗ്രഹമാണിത്. ഇതുവരെ ചൈനയ്ക്കു മാത്രമേ ഈ സാങ്കേതിക വിദ്യയുള്ളൂ. കഴിഞ്ഞ വർഷമാണ് ചൈന ഈ നേട്ടം കൈവരിച്ചത്. ചരിത്ര നേട്ടം കൈവരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാകാനാണ് പുതിയ ദൗത്യത്തിലൂടെ ഇന്ത്യ തയ്യാറെടുത്തത്.
Read More: ഡല്‍ഹിയില്‍ താലിബാന് സ്ഥിരം നയതന്ത്ര പ്രതിനിധി; എംബസിയില്‍ അഫ്ഗാന്‍ പതാക നിലനിര്‍ത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us