പിഎസ്എൽവി-സി 51 വിക്ഷേപിച്ചു; അഭിമാനത്തോടെ ഇന്ത്യ

പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു നല്‍കുന്ന ഏജന്‍സിയെന്ന ഗണത്തിലേക്ക് ഇതോടെ ഇസ്റോ ഉയർന്നു

ന്യൂഡൽഹി: 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി 51 വിക്ഷേപിച്ചു. ആമസോണിയ ഉപഗ്രഹവും 18 ചെറു ഉപഗ്രഹങ്ങളേയും പിഎസ്എൽവി-സി 51 ലൂടെ ഭ്രമണപഥത്തിലെത്തിക്കും. ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യമാണ്‌ ശ്രീഹരിക്കോട്ടയിൽ ഇന്നു രാവിലെ നടന്നത്.

വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ഇന്നു രാവിലെ 8.54-നാണ് തുടങ്ങിയത്. രാവിലെ 10.24 നായിരുന്നു വിക്ഷേപണം.

Read Also: പ്രശാന്തിനെക്കൊണ്ട് എംഒയു ഒപ്പുവപ്പിച്ചത് ചെന്നിത്തല, ധാരണാപത്രം കെെമാറി; ഗുരുതര ആരോപണവുമായി കടകംപള്ളി 

ബ്രസീൽ തദ്ദേശീയമായി നിർമിച്ച ഒപ്‌റ്റിക്കൽ റിമോർട്ട് സെൻസിങ് ഉപഗ്രഹമാണ് ആമസോണിയ-1. പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു നല്‍കുന്ന ഏജന്‍സിയെന്ന ഗണത്തിലേക്ക് ഇതോടെ ഇസ്റോ ഉയർന്നു.

ഇസ്‌റോയ്‌ക്കും ഇന്ത്യയ്‌ക്കും ഇത് അഭിമാന നിമിഷമെന്ന് ഇസ്‌റോ ചെയർമാൻ കെ.ശിവൻ പറഞ്ഞു. സാറ്റലെെറ്റിന്റെ പ്രതികരണം തൃപ്‌തികരമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്എൽവി-സി 51, പിഎസ്എൽവിയുടെ 53-ാം ദൗത്യമാണ്.

ഇന്‍ സ്‌പേസിന്റെ നാല് ഉപഗ്രഹങ്ങളില്‍ സ്വകാര്യ കമ്പനിയായ സ്‌പേസ് കിഡ്‌സ് ഇന്ത്യ നിര്‍മിച്ച ‘സതീഷ് ധവാന്‍ ഉപഗ്രഹ’വും ഉള്‍പ്പെടും. ഈ ഉപഗ്രഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഐഎസ്ആർഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ ഉള്‍പ്പെടെ രാജ്യത്തെ 5,000-ത്തോളം വ്യക്തികളുടെ പേരുകളും ഉണ്ടാകും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Isro launches pslv c51 carrying brazils amazonia 1 and 18 other satellites

Next Story
വീണ്ടും പിണറായിയെന്ന് എബിപി ന്യൂസ് – സി വോട്ടർ സർവെ; എൽഡിഎഫ് 91 സീറ്റ് വരെ നേടാംPinarayi Vijayan, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com