/indian-express-malayalam/media/media_files/uploads/2021/02/PSLV.jpg)
ന്യൂഡൽഹി: 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി 51 വിക്ഷേപിച്ചു. ആമസോണിയ ഉപഗ്രഹവും 18 ചെറു ഉപഗ്രഹങ്ങളേയും പിഎസ്എൽവി-സി 51 ലൂടെ ഭ്രമണപഥത്തിലെത്തിക്കും. ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യമാണ് ശ്രീഹരിക്കോട്ടയിൽ ഇന്നു രാവിലെ നടന്നത്.
വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ഇന്നു രാവിലെ 8.54-നാണ് തുടങ്ങിയത്. രാവിലെ 10.24 നായിരുന്നു വിക്ഷേപണം.
ബ്രസീൽ തദ്ദേശീയമായി നിർമിച്ച ഒപ്‌റ്റിക്കൽ റിമോർട്ട് സെൻസിങ് ഉപഗ്രഹമാണ് ആമസോണിയ-1. പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു നല്‍കുന്ന ഏജന്‍സിയെന്ന ഗണത്തിലേക്ക് ഇതോടെ ഇസ്റോ ഉയർന്നു.
ഇസ്‌റോയ്‌ക്കും ഇന്ത്യയ്‌ക്കും ഇത് അഭിമാന നിമിഷമെന്ന് ഇസ്‌റോ ചെയർമാൻ കെ.ശിവൻ പറഞ്ഞു. സാറ്റലെെറ്റിന്റെ പ്രതികരണം തൃപ്‌തികരമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്എൽവി-സി 51, പിഎസ്എൽവിയുടെ 53-ാം ദൗത്യമാണ്.
#WATCH ISRO's PSLV-C51 carrying Amazonia-1 and 18 other satellites lifts off from Satish Dhawan Space Centre, Sriharikota pic.twitter.com/jtyQUYi1O0
— ANI (@ANI) February 28, 2021
ഇന്‍ സ്‌പേസിന്റെ നാല് ഉപഗ്രഹങ്ങളില്‍ സ്വകാര്യ കമ്പനിയായ സ്‌പേസ് കിഡ്‌സ് ഇന്ത്യ നിര്‍മിച്ച 'സതീഷ് ധവാന്‍ ഉപഗ്രഹ'വും ഉള്‍പ്പെടും. ഈ ഉപഗ്രഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഐഎസ്ആർഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ ഉള്‍പ്പെടെ രാജ്യത്തെ 5,000-ത്തോളം വ്യക്തികളുടെ പേരുകളും ഉണ്ടാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.