scorecardresearch

ദിശാസൂചക ശ്രേണിയിലെ ഉപഗ്രഹം വിക്ഷേപണം പരാജയപ്പെട്ടതായി ഐഎസ്ആർഒ

പിഎസ്എൽവി- സി 39 റോക്കറ്റിന്റെ സഹായത്തോടെയാണ് വിക്ഷേപണം

പിഎസ്എൽവി- സി 39 റോക്കറ്റിന്റെ സഹായത്തോടെയാണ് വിക്ഷേപണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ദിശാസൂചക ശ്രേണിയിലെ ഉപഗ്രഹം വിക്ഷേപണം പരാജയപ്പെട്ടതായി ഐഎസ്ആർഒ

ബെംഗളൂരു: രാജ്യത്തിന്റെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആർഎൻഎസ്എസ്-1 എച്ച് ഉപഗ്രഹം ഐഎസ്ആർഒ വിക്ഷേപണം പരാജയപ്പെട്ടു. ഏറെ പ്രതീക്ഷ പുലർത്തിയ വിക്ഷേപണമായിരുന്നു ഇത്. വിക്ഷേപണത്തിന്രെ ഘട്ടങ്ങളെല്ലാം ഫലപ്രദമായിരുന്നുവെന്ന് ഐ എസ് ആർ ഒ ചെയർമാൻ എ എസ് കിരൺ കുമാർ പറഞ്ഞു. എന്നാൽ  ഹീറ്റ് ഷീൽഡ് തുറന്ന് വേർപെടാതിരുന്നതിനാൽ ഭ്രമണപഥത്തിലേയ്ക്ക് പ്രവേശിക്കാൻ ഉപഗ്രത്തിന് സാധിച്ചില്ല, ഉപഗ്രഹം വേർപ്പെട്ടുവെങ്കിലും അത് ഹീറ്റ് ഷീൽഡിനുളളിലായതാണ് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. .ഇതേ കുറിച്ച് ഐ എസ് ആർ ഒ വിശദമായി പരിശോധിക്കും.

Advertisment

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽനിന്ന് ഏഴ് മണിയോടെയാണ് ഉപഗ്രഹവുമായി പിഎസ്എൽവി- സി 39 റോക്കറ്റ് പറന്നുയർന്നത്. എന്നാൽ വിക്ഷേപണം പരാജയപ്പെട്ടതായി 7.34 ഓടെയാണ് വിക്ഷേപണം പരാജയപ്പെട്ടതായി ഔദ്യോഗിക അറിയിപ്പുണ്ടായത്.

ഐആർഎൻഎസ്എസ്-1 എയിലെ മൂന്ന് അറ്റോമിക് ക്ലോക്കുകൾ പ്രവർത്തനം നിലച്ച സാഹചര്യത്തിലാണ് പിന്തുണയ്ക്കാനുള്ള 1425 കിലോ ഭാരമുള്ള 1 എച്ച് ഉപഗ്രഹം അയച്ചത്.

പുതിയ ഉപഗ്രഹം കൂടി എത്തുന്നതോടെ വാണിജ്യാടിസ്ഥാനത്തിൽ ജിപിഎസ് സേവനം നൽകാൻ പദ്ധതി സജ്ജമാകും. അടുത്തവർഷം പകുതിയോടെ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വിക്ഷേപണത്തിന്റെ കൗണ്ടൗൺ ആരംഭിച്ച് കഴിഞ്ഞതായി ഐഎസ്ആർഒ അറിയിച്ചു.

Advertisment
Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: