ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രതിരോധ ഉപഗ്രഹം എമിസാറ്റ് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലായിരുന്നു വിക്ഷേപണം നടന്നത്. എമിസാറ്റ് കൂടാതെ മറ്റ് രാജ്യങ്ങളുടെ ഉള്‍പ്പെടെ 28 ചെറു ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. 24 ഉപഗ്രഹങ്ങള്‍ അമേരിക്കയുടേതാണ്. 436 കിലോ തൂക്കവും 50 മീറ്റര്‍ ഉയരവുമാണ് എമിസാറ്റിനുള്ളത്. ഇന്ത്യന്‍ സമയം രാവിലെ 9.27 നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി 45 ആണ് എമിസാറ്റിനെ ഭ്രമണപഥത്തിലെത്തിച്ചത്.
504 കലോമീറ്ററാണ് ഈ ഭ്രമണപഥത്തിലേക്ക് ഭൂമിയിൽ നിന്നുള്ള ദൂരം. തുടർന്ന് മറ്റൊരു ഭ്രമണപഥത്തിൽ അതായത് ഭൂമിയിൽ നിന്ന് 485 കിലോമീറ്റർ അകലെ റോക്കറ്റിന്റെ അവശേഷിച്ച ഭാഗം നിലയുറപ്പിക്കും. ചുരുക്കത്തിൽ ഒറ്റ വിക്ഷേപണത്തിൽ മൂന്ന് ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങളെ എത്തിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് പിഎസ്എൽവി സി 45 വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ ഏറ്റെടുത്തിരിക്കുന്നത്.