ബെംഗലൂരു: ഇ​ന്ത്യ വി​ക​സി​പ്പി​ച്ച ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ചു. വിക്ഷേപിച്ച് 19ാം മിനിറ്റിൽ ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെട്ടു.

ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണ് ഐഎസ്ആർഒ നേടിയിരിക്കുന്നത്. വൈ​കീ​ട്ട്​ 5.28നായിരുന്നു വിക്ഷേപണം. ജി-​സാ​റ്റ്​ 19 ഉ​പ​ഗ്ര​ഹ​മാ​ണ്​ ജിഎസ്എല്‍വി മാര്‍ക്ക് 3 ഭ്ര​മ​ണ​പ​ഥ​ത്തിൽ എത്തിച്ചത്.

ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ൽ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​യി വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ജിഎ​സ്എ​ൽവി മാ​ർ​ക്ക്​ മൂ​ന്നി​ന്​ സ​വി​ശേ​ഷ​ത​കൾ ഏറെയാണ്. ഇ​ന്ത്യ​യി​ൽ വി​ക​സി​പ്പി​ച്ച ക്ര​യോജ​നി​ക്​ സാങ്കേതി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ നി​ർ​മി​ച്ച സിഇ 20 എന്ന എ​ൻ​ജി​നാ​ണ്​ ഇതിൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 28 ട​ണ്ണു​ള്ള ദ്ര​വീ​കൃ​ത ഓക്​​സി​ജ​നും (മൈ​ന​സ്​ 195 ഡി​ഗ്രി സെ​ൽ​ഷ്യ​സ്) ദ്ര​വീ​കൃ​ത ​ഹൈ​ഡ്ര​ജ​നും (മൈ​ന​സ്​ 253 ഡി​ഗ്രി സെ​ൽ​ഷ്യ​സ്) ആ​ണ്​ ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ക.

3136 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 19 എന്ന വാര്‍ത്താ വിനിമയ ഉപഗ്രഹത്തെയാണ് മാര്‍ക്ക് മൂന്ന് ഭ്രമണപഥത്തിലെത്തിക്കുക. ഇന്‍റര്‍നെറ്റ് വേഗത, ഡിറ്റിഎച്ച് ശേഷി എന്നിവ പതിന്മടങ്ങ് വര്‍ധിപ്പിയ്ക്കാന്‍ ജിസാറ്റ് 19ന്‍റെ വിജയകരമായ വിക്ഷേപണത്തോടെ ആകും. ഇതേ ശ്രണിയില്‍പെട്ട രണ്ട് ഉപഗ്രഹങ്ങള്‍ കൂടി ഈ വര്‍ഷം തന്നെ വിക്ഷേപിക്കും.

ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് മെയ് മാസത്തില്‍ വിക്ഷേപണം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ റോക്കറ്റായതിനാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമായതിനാല്‍ വിക്ഷേപണം ജൂണിലേക്ക് മാറ്റുകയായിരുന്നു.

നാലുടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷി ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിനുണ്ട്. ഭാവിയില്‍ ഇത് വര്‍ധിപ്പിക്കുവാനും സാധിക്കും. പിഎസ്എല്‍വി, ജിഎസ്എല്‍വി മാര്‍ക്ക് 2 എന്നീ രണ്ട് റോക്കറ്റുകളാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്. ഇവയുടെ ഭാരവാഹക ശേഷി കുറവായതിനാല്‍ ഭാരം കൂടിയ ഉപഗ്രഹങ്ങള്‍ വിദേശരാജ്യങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യ വിക്ഷേപിക്കുന്നത്.

ഇന്നത്തെ വിക്ഷേപണം വിജയിച്ചതോടെ ഉപഗ്രഹ വിക്ഷേപണത്തിൽ ഐഎസ്ആർഒ യിലൂടെ ഇന്ത്യ സ്വയംപര്യാപ്തത നേടി. ഭാരമേറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇനി ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരില്ല. മറ്റ് രാജ്യങ്ങളുടെ ഭാരമേറിയ ഉപഗ്രഹങ്ങള്‍ ഇന്ത്യയ്ക്ക് വിക്ഷേപിക്കാനും സാധിക്കും. വന്‍ വരുമാനമാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ