ശ്രീഹരിക്കോട്ട: ഐഎസ്ആർഒയ്‌ക്കും ഇന്ത്യയ്‌ക്കും ഇത് അഭിമാന നിമിഷം. ഒറ്റ തവണ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഐഎസ്ആർഒ ചരിത്രം കുറിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് രാവിലെ 9.28നാണ് പിഎസ്എൽവി-സി37 ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക് കുതിച്ചത്. ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഒന്നിച്ച് ഭ്രമണപഥത്തിലെത്തിക്കുന്നത് ഇതാദ്യമാണ്. ഏഴ് രാജ്യങ്ങളിൽ നിന്നുളള ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.

ഒന്നിൽ കൂടുതൽ ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിക്കുന്ന ക്ലസ്‌റ്റർ ലോഞ്ചിങ്ങ് ഇന്ത്യ നടത്തുന്നത് ഇത് മൂന്നാം തവണയാണ്. 505 കിലോമീറ്റർ ഉയരത്തിലാണ് ഉപഗ്രഹങ്ങളുടെ ആദ്യ വിക്ഷേപണം നടത്തിയത്. ഇന്ത്യൻ മഹാ സമുദ്രത്തിനു മുകളിൽ കൂടി പറന്നാണ് പിഎസ്എൽവി-സി37 ഭ്രമണപഥത്തിലെത്തുന്നത്.
isro-exp-759

28 മണിക്കൂർ നേരത്തെ കൗണ്ട് ഡൗണിനു ശേഷം കുതിച്ചുയരുന്ന പിഎസ്എൽവി-സി37ന്റെ 39-ാം ദൗത്യമാണിത്. ഒറ്റയടിക്ക് 37 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച റഷ്യൻ ബഹിരാകാശ ഏജൻസിയുടെ റെക്കോർഡാണ് ഐഎസ്ആർഒ തിരുത്തുന്നത്. യുഎസ്, ഇസ്രയേൽ, കസഖ്‌സ്ഥാൻ, നെതർലന്റ്‌സ്, സ്വിറ്റ്‌സർലന്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും പിഎസ്എൽവി-സി37 ലക്ഷ്യത്തിലെത്തിക്കും. 96 ഉപഗ്രഹങ്ങൾ യുഎസിലെ വിവിധ സ്ഥാപനങ്ങളുടേതാണ്.

വിക്ഷേപണത്തിന് ഒരുങ്ങിയിരിക്കുന്ന പിഎസ്എൽവി-സി37. ചിത്രം: പിടിഐ

വിക്ഷേപണത്തിന് ഒരുങ്ങിയിരിക്കുന്ന പിഎസ്എൽവി-സി37. ചിത്രം: പിടിഐ

എല്ലാ ഉപഗ്രഹങ്ങളും കൂടി 1378 കിലോഗ്രാം ഭാരമുണ്ട്. ഇതിൽ ഭൂരിഭാഗവും നാനോ ഉപഗ്രഹങ്ങളാണ്. 714 കിലോഗ്രാം വരുന്ന കാർടോസാറ്റ് 2 ആണ് പ്രധാനമായുളള മറ്റൊരു ഉപഗ്രഹം. 2015 ജൂണിൽ 23 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിനു ശേഷം ഐഎസ്ഐർഒ ഇത്തരത്തിൽ നടത്തുന്ന വലിയ ദൗത്യമാണിത്.
isro2

ISRO launch LIVE updates:

11.30am: ഐഎസ്ആർഒയുടെ ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ശാസ്ത്രജ്ഞര്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും പ്രത്യേകം അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.

<iframe src=”//vidshare.indianexpress.com/players/aHqmJQle-xe0BVfqu.html” width=”320″ height=”260″ frameborder=”0″ scrolling=”auto”></iframe>

10.48 am: ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയെന്ന ചരിത്ര ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ. ഇത് അഭിമാനകരമായ നിമിഷമാണ്- നടൻ മോഹൻലാൽ

10.06 am: പ്രധാനമന്ത്രി നരേന്ദ്രമോദി- ‘ഇതൊരു അസാധാരണമായ കാൽവയ്പാണ്, ശാസ്ത്ര സമൂഹത്തിനും രാജ്യത്തിനും ഇത് അഭിമാന നിമിഷമാണ്. ഇന്ത്യ ശാസ്ത്രജ്ഞരെ സല്യൂട്ട് ചെയ്യുന്നു’

ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള ദൃശ്യം

ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള ദൃശ്യം

10.04 am: 28 മണിക്കൂറേ കൗണ്ട്ഡൗൺ ഉണ്ടായിരുന്നുള്ളൂ. പിഎസ്എൽവി ദൗത്യത്തിന് ഇതേറ്റവും ചുരുങ്ങിയ കൗണ്ട്ഡൗണെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ.

10.03 am: പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ആർഒയെ അഭിനന്ദിച്ചു.

10.00 am: 104 സാറ്റലൈറ്റുകളും ഭ്രമണപഥത്തിലെത്തിച്ചു. അഭിമാനകരമായ നിമിഷമെന്ന് ഐഎസ്ആർഒ.

<iframe src=”//vidshare.indianexpress.com/players/lOvyngna-xe0BVfqu.html” width=”320″ height=”260″ frameborder=”0″ scrolling=”auto”></iframe>

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ