/indian-express-malayalam/media/media_files/uploads/2017/02/isro16711545_10155084092298826_9185323509158481925_n.jpg)
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയ്‌ക്കും ഇന്ത്യയ്‌ക്കും ഇത് അഭിമാന നിമിഷം. ഒറ്റ തവണ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഐഎസ്ആർഒ ചരിത്രം കുറിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് രാവിലെ 9.28നാണ് പിഎസ്എൽവി-സി37 ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക് കുതിച്ചത്. ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഒന്നിച്ച് ഭ്രമണപഥത്തിലെത്തിക്കുന്നത് ഇതാദ്യമാണ്. ഏഴ് രാജ്യങ്ങളിൽ നിന്നുളള ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.
#WATCH: ISRO successfully launches #PSLVC37 carrying 104 satellites from Sriharikota, Andhra Pradesh. pic.twitter.com/OByyELnNPt
— ANI (@ANI_news) February 15, 2017
ഒന്നിൽ കൂടുതൽ ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിക്കുന്ന ക്ലസ്‌റ്റർ ലോഞ്ചിങ്ങ് ഇന്ത്യ നടത്തുന്നത് ഇത് മൂന്നാം തവണയാണ്. 505 കിലോമീറ്റർ ഉയരത്തിലാണ് ഉപഗ്രഹങ്ങളുടെ ആദ്യ വിക്ഷേപണം നടത്തിയത്. ഇന്ത്യൻ മഹാ സമുദ്രത്തിനു മുകളിൽ കൂടി പറന്നാണ് പിഎസ്എൽവി-സി37 ഭ്രമണപഥത്തിലെത്തുന്നത്.
28 മണിക്കൂർ നേരത്തെ കൗണ്ട് ഡൗണിനു ശേഷം കുതിച്ചുയരുന്ന പിഎസ്എൽവി-സി37ന്റെ 39-ാം ദൗത്യമാണിത്. ഒറ്റയടിക്ക് 37 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച റഷ്യൻ ബഹിരാകാശ ഏജൻസിയുടെ റെക്കോർഡാണ് ഐഎസ്ആർഒ തിരുത്തുന്നത്. യുഎസ്, ഇസ്രയേൽ, കസഖ്‌സ്ഥാൻ, നെതർലന്റ്‌സ്, സ്വിറ്റ്‌സർലന്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും പിഎസ്എൽവി-സി37 ലക്ഷ്യത്തിലെത്തിക്കും. 96 ഉപഗ്രഹങ്ങൾ യുഎസിലെ വിവിധ സ്ഥാപനങ്ങളുടേതാണ്.
/indian-express-malayalam/media/media_files/uploads/2017/02/pslv-c37-isro.jpg)
എല്ലാ ഉപഗ്രഹങ്ങളും കൂടി 1378 കിലോഗ്രാം ഭാരമുണ്ട്. ഇതിൽ ഭൂരിഭാഗവും നാനോ ഉപഗ്രഹങ്ങളാണ്. 714 കിലോഗ്രാം വരുന്ന കാർടോസാറ്റ് 2 ആണ് പ്രധാനമായുളള മറ്റൊരു ഉപഗ്രഹം. 2015 ജൂണിൽ 23 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിനു ശേഷം ഐഎസ്ഐർഒ ഇത്തരത്തിൽ നടത്തുന്ന വലിയ ദൗത്യമാണിത്.
ISRO launch LIVE updates:
11.30am: ഐഎസ്ആർഒയുടെ ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ശാസ്ത്രജ്ഞര്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും പ്രത്യേകം അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.
10.48 am: ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയെന്ന ചരിത്ര ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ. ഇത് അഭിമാനകരമായ നിമിഷമാണ്- നടൻ മോഹൻലാൽ
10.06 am: പ്രധാനമന്ത്രി നരേന്ദ്രമോദി- 'ഇതൊരു അസാധാരണമായ കാൽവയ്പാണ്, ശാസ്ത്ര സമൂഹത്തിനും രാജ്യത്തിനും ഇത് അഭിമാന നിമിഷമാണ്. ഇന്ത്യ ശാസ്ത്രജ്ഞരെ സല്യൂട്ട് ചെയ്യുന്നു'
/indian-express-malayalam/media/media_files/uploads/2017/02/isro21.jpg)
10.04 am: 28 മണിക്കൂറേ കൗണ്ട്ഡൗൺ ഉണ്ടായിരുന്നുള്ളൂ. പിഎസ്എൽവി ദൗത്യത്തിന് ഇതേറ്റവും ചുരുങ്ങിയ കൗണ്ട്ഡൗണെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ.
10.03 am: പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ആർഒയെ അഭിനന്ദിച്ചു.
10.00 am: 104 സാറ്റലൈറ്റുകളും ഭ്രമണപഥത്തിലെത്തിച്ചു. അഭിമാനകരമായ നിമിഷമെന്ന് ഐഎസ്ആർഒ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.