ചെന്നൈ: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ചു. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും രാവിലെ 9.57നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി43യിലാണ് ഹൈസിസ് ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്.

ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് ഹൈസിസ്. ഭൗമോപരിതല ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ പകര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹൈസിസ് വിക്ഷേപിച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷമാണ് ഹൈസിസ് ഉപഗ്രഹത്തിന്റെ കാലാവധി. 380 കിലോഗ്രാം ഭാരമുള്ള ഹൈസിസ്, കൃഷി, വനസംരക്ഷണം, സൈനിക ആവശ്യങ്ങള്‍ എന്നീ രംഗങ്ങളില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ സഹായിക്കുമെന്ന് ഐഎസ്ആര്‍ഒ അവകാശപ്പെടുന്നു.

ഇന്നലെ രാവിലെ 5.58നാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. 23 യുഎസ് ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ എട്ടു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ