/indian-express-malayalam/media/media_files/uploads/2020/01/GSAT.jpg)
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. ഉപയോഗിച്ച് ഫ്രഞ്ച് ഗയാനയില്‍നിന്ന് പുലര്‍ച്ചെ 2.35നായിരുന്നു വിക്ഷേപണം.
3357 കിലോ വരുന്ന ഉപഗ്രഹം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയന്‍-5 റോക്കറ്റ് ഉപയോഗിച്ചാണു വിക്ഷേപിച്ചത്. ഐഎസ്ആര്‍ഒയുടെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും 2020ലെ ആദ്യ വിക്ഷേപണമാണിത്.
ടെലിവിഷന്‍, വാര്‍ത്താ വിനിമയ, പ്രക്ഷേപണ രംഗത്ത് വലിയ സംഭാവന നല്‍കുന്ന ജിസാറ്റ്-30 നേരത്തെ വിക്ഷേപിച്ച ഇന്‍സാറ്റ്-4 എയുടെ പകരക്കാരനാണ്. 2005ലായിരുന്നു ഇന്‍സാറ്റ്-4 എയുടെ വിക്ഷേപണം. ഗ്രാമീണമേഖലയില്‍ ഇന്റര്‍നെറ്റ് സൗകര്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ജിസാറ്റ്-30 ഡിടിഎച്ച്, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്‌ലിങ്കിങ്, ഡിഎസ്എന്‍ജി സേവന സേവനങ്ങള്‍ക്കും വന്‍ വലിയ സംഭാവന നല്‍കും.
15 വര്‍ഷമാണു ജിസാറ്റ്-30ന്റെ പ്രവര്‍ത്തന കാലാവധി കണക്കാക്കുന്നത്. 12 സാധാരണ സി-ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകളും 12 കെയു ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകളുമാണ് ഉപഗ്രഹത്തിലുള്ളത്.
38 മിനുട്ട് കൊണ്ട് വിക്ഷേപണം പൂര്‍ത്തിയായി. പേടകത്തില്‍നിന്ന് വിജയകരമായി വേര്‍പെട്ട ഉപഗ്രഹം ഉടന്‍ ദൗത്യത്തിലേക്ക് കടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഏരിയന്‍ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ഐഎസ്ആര്‍ഒയുടെ ഇരുപത്തി നാലാമത് ഉപഗ്രഹമാണു ജിസാറ്റ്-30. നാല് ടണ്‍ വരെയുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന ജിഎസ്എല്‍വി-മാര്‍ക്ക് 3 റോക്ക് ഐഎസ്ആര്‍ഒയ്ക്കുണ്ട്. എന്നിട്ടും ജിസാറ്റ്-30 വിക്ഷേപണത്തിന് യൂറോപ്യന്‍ ഏജന്‍സിയെ ഐഎസ്ആര്‍ഒ സമീപിച്ചത് കൗതുകരമായിരുന്നു. ജി സാറ്റ്-20 ഉപഗ്രഹത്തിന്റെ വിക്ഷേപണവും ഈ വര്‍ഷം നടക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.