ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പുതിയ വഴിത്തിരിവ്. ഡി.കെ.ജെയിന് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം മുന്നോട്ട് പോകരുതെന്നും സ്വന്തമായി വസ്തുതകള്‍ കണ്ടെത്തണമെന്നും സുപ്രീം കോടതി സിബിഐക്ക് നിര്‍ദേശം നല്കി.
മുന്‍ പൊലീസ് ഉദ്യോഗസ്ഥനും കേസിലെ പ്രതിയുമായ എസ്.വിജയന് സമര്‍പ്പിച്ച ഹര്‍ജിയും കേസില്‍ വഴിത്തിരിവായേക്കും. വിജയനും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമായ തമ്പി എസ്.ദുര്‍ഗ ദത്തിനും കേരള ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മുന്‍ ഐബി ഒഫീസര്‍ പി.എസ്. ജയപ്രകാശിന്റെ അറസ്റ്റ് വിലക്കും ഹൈക്കോടതി നീട്ടി.
നമ്പി നാരായണനും മറ്റുള്ളവരും ഉള്‍പ്പെട്ട ഭൂമി ഇടപാടുകളില്‍ സിബിഐ അന്വേഷണം വേണമെന്നാണ് വിജയന് തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ കുടുംബാംഗങ്ങള്‍, കേസന്വേഷിച്ചിട്ടുള്ള സിബിഐ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരും ഹര്‍ജിയില്‍ ഉള്‍പ്പെടുന്നു.
വിജയന്റെ ഹര്‍ജി ജൂലൈ 30 ന് കോടതി പരിഗണിക്കും. 18 പേരെയാണ് അന്വേഷണ ഏജന്‍സി എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാവരും റിട്ടയറായ കേരള പൊലീസ്, കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥരാണ്.
Also Read: രാജ്യത്ത് വാക്സിനേഷന് മന്ദഗതിയില്‍; ശരാശരി വിതരണത്തില്‍ ഗണ്യമായ കുറവ്