ന്യൂഡൽഹി: വ്യാഴാഴ്ച ഐഎസ്​ആർഒ വിക്ഷേപിച്ച വാർത്താ വിനിമയ ഉപഗ്രഹം ജിസാറ്റ്​ 6എയുമായുളള ബന്ധം നഷ്ടമായതായി സ്ഥിരീകരണം. മൂന്നാമത്തെ ലാം വേര്‍പ്പെടുത്തിയ ശേഷം ഉപഗ്രഹവുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നിയന്ത്രണം തിരികെ പിടിക്കാനുളള ശ്രമം നടത്തുകയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. സാറ്റ്​ലൈറ്റിലെ പവർ സിസ്​റ്റത്തിലാണ് തകരാര്‍ ഉണ്ടായത്.

48 മണിക്കൂറിന്​ മുമ്പാണ്​ അവസാനമായി ​ഐഎസ്​ആർഒ ഉപഗ്രഹത്തെ സംബന്ധിച്ചുള്ള വാർത്താ കുറിപ്പ്​ പുറത്തിറക്കിയത്​​. ആദ്യത്തെ ഭ്രമണപഥം ഉയർത്തലിന്​ ശേഷമുള്ള വിവരങ്ങളാണ്​ ലഭ്യമാകാത്തത്. ​ഉപഗ്രഹത്തിന്​ ചില അപ്രതീക്ഷിത പ്രശ്​നങ്ങളുണ്ടായതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഏറ്റവും പുതിയ വാർത്താവിനിമയ ഉപഗ്രഹമാണ്​ ജിസാറ്റ്​ 6 എ. വാർത്താവിനിമയ രംഗത്ത്​ വലിയ മുന്നേറ്റമുണ്ടാക്കാൻ ലക്ഷ്യമിട്ട്​ ഇന്ത്യ വിക്ഷേപിച്ച രണ്ടാമത്തെ എസ്​ ബാൻഡ്​ ഉപഗ്രഹമാണ്​ ജിസാറ്റ്​ 6എ.

2015 ല്‍ വിക്ഷേപിച്ച ജി സാറ്റ് സിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനായിരുന്നു ജി സാറ്റ് സിക്‌സ് എയിലൂടെ ഐസ്ആര്‍ഒ ശ്രമിച്ചത്. എസ് ബാന്‍ഡ് ടെക്‌നോളജി ഉപയോഗപ്പെടുത്തി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയും വേഗതയും 6 എക്ക് സാധിക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.

6 മീറ്റര്‍ വ്യാസമുള്ള കുട പോലെയുള്ള ആന്റിനയാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത. ഗ്രൗണ്ട് ടെര്‍മിനലുമായി ബന്ധം പുലര്‍ത്താന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ഇത്. 2 ടണ്‍ ആണ് ജി എസാറ്റ് 6 എയുടെ ഭാരം. ചന്ദ്രയാന്‍ 2 ന് മുന്നോടിയായി ജിഎസ്എല്‍വി ഉപയോഗിച്ച് നടത്തുന്ന പരീക്ഷണം കൂടിയായിരുന്നു ഈ വിക്ഷേപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook