/indian-express-malayalam/media/media_files/uploads/2019/07/ISRO2.jpg)
ISRO Chandrayaan-2 launch Highlights: ബെംഗളൂരു: ചരിത്രത്തിലേക്ക് കാലെടുത്തുവച്ച് ഐഎസ്ആർഒ. ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യം ചന്ദ്രയാൻ-2 വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ 2 ഭൂമിയെ വലംവച്ചു തുടങ്ങി. 23 ദിവസമായിരിക്കും പേടകം ഭൂമിയെ വലംവയ്ക്കുക. അതിനുശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും
ഉച്ചയ്ക്ക് 2.43 ന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ചന്ദ്രയാൻ പേടകവുമായി കുതിച്ചുയർന്നത്. ഇന്നലെ വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. ജൂലൈ 15 തിങ്കൾ നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകൾ മൂലം മാറ്റിവയ്ക്കുകയായിരുന്നു.​ തകരാറുകൾ പരിഹരിച്ചതിനെ തുടർന്നാണ് ചന്ദ്രനെ ലക്ഷ്യമാക്കി വീണ്ടും ചാന്ദ്രയാൻ - 2 കുതിക്കാനൊരുങ്ങുന്നത്.
Read More: ചന്ദ്രയാന്‍-2; ബഹിരാകാശത്ത് ഇന്ത്യയുടെ 'ഗെയിം ചെയ്ഞ്ചർ'
വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ ശനിയാഴ്ച രാത്രി പൂർത്തിയായിരുന്നു. ഇതിന് പിന്നാലെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഒരു തവണ കൂടി ഉറപ്പാക്കിയ ശേഷമാണ് ഞായറാഴ്ച വൈകിട്ട് 6.43-ന് കൗണ്ട് ഡൗൺ തുടങ്ങിയത്. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമാണ് ചന്ദ്രയാന്‍-2. ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 വിജയകരമായി വിക്ഷേപിച്ചതിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ 2.
Live Blog
Chandrayaan-2 Launch Live, ISRO Chandrayaan-2 Moon Mission Launch Live Streaming Online Updates:
ചന്ദ്രയാൻ 2 വിന്റെ വിജയകരമായ വിക്ഷേപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
Special moments that will be etched in the annals of our glorious history!
The launch of #Chandrayaan2 illustrates the prowess of our scientists and the determination of 130 crore Indians to scale new frontiers of science.
Every Indian is immensely proud today! pic.twitter.com/v1ETFneij0
— Narendra Modi (@narendramodi) July 22, 2019
ചന്ദ്രയാൻ 2 വിന്റെ വിക്ഷേപണം പ്രധാനമന്ത്രി നരേന്ദ്ര മോദി വീക്ഷിക്കുന്നു
#WATCH Delhi: Prime Minister Narendra Modi watched the live telecast of #Chandrayaan2 launch by ISRO, at 2:43 pm today. (Earlier visuals) pic.twitter.com/drh8o4oTWj
— ANI (@ANI) July 22, 2019
ശ്രീഹരിക്കോട്ടയിൽനിന്നുളള ചന്ദ്രയാൻ 2 വിന്റെ വിക്ഷേപണം എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമായ നിമിഷമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും അഭിനന്ദിക്കുന്നു.
The historic launch of #Chandrayaan2 from Sriharikota is a proud moment for all Indians. Congratulations to our scientists and engineers for furthering India's indigenous space programme. May @ISRO continue to master new technologies, and continue to conquer new frontiers
— President of India (@rashtrapatibhvn) July 22, 2019
ജിഎസ്എൽവി മാർക് 3 യിൽനിന്ന് ചന്ദ്രയാൻ വേർപെട്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ചന്ദ്രയാൻ രണ്ടിൽനിന്ന് ആദ്യ സിഗ്നലുകൾ ഭൂമിയിലെത്തി.
#GSLVMkIII-M1 successfully injects #Chandrayaan2 spacecraft into Earth Orbit
Here's the view of #Chandrayaan2 separation#ISROpic.twitter.com/GG3oDIxduG— ISRO (@isro) July 22, 2019
ചരിത്രത്തിലേക്ക് കാലെടുത്തുവച്ച് ഐഎസ്ആർഒ. ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ-2 വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ 2 ഭൂമിയെ വലംവച്ചു തുടങ്ങി. 23 ദിവസമായിരിക്കും പേടകം ഭൂമിയെ വലംവയ്ക്കുക. അതിനുശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും.
ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ-2 വിക്ഷേപിച്ചു. ഉച്ചയ്ക്ക് 2.43 ന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ചന്ദ്രയാൻ പേടകവുമായി കുതിച്ചുയർന്നത്.
#ISRO#GSLVMkIII-M1 lifts-off from Sriharikota carrying #Chandrayaan2
Our updates will continue. pic.twitter.com/oNQo3LB38S
— ISRO (@isro) July 22, 2019
ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ-2വിന്റെ വിക്ഷേപണം അൽപസമയത്തിനകം. ഉച്ചയ്ക്ക് 2.43 ന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ചന്ദ്രയാൻ പേടകവുമായി കുതിച്ചുയരും.
23 ദിവസമായിരിക്കും ചന്ദ്രയാൻ 2 പേടകം ഭൂമിയെ വലം വയ്ക്കുക. 8 ദിവസമെടുത്താണ് (ഓഗസ്റ്റ് 20) ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുക. സെപ്റ്റംബർ രണ്ടിന് ഓർബിറ്ററിൽനിന്ന് ലാൻഡർ വേർപെടും. സെപ്റ്റംബർ മൂന്നിന് ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തെത്തും. സെപ്റ്റംബർ 7 ന് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങും.
കഴിഞ്ഞ 15 ന് പുലർച്ചെ 2.15 നായിരുന്നു ചന്ദ്രയാൻ 2 വിക്ഷേപണം നിശ്ചയിച്ചിരുന്നു. എന്നാൽ അവസാന മണിക്കൂറിൽ വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക് 3 റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിൽ ഹീലിയം വാതകം ചോർച്ച ഉണ്ടായതിനെത്തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ചന്ദ്രയാൻ 2 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ഇന്നലെ വൈകിട്ട് 6.43നാണ് തുടങ്ങിയത്. വിക്ഷേപണത്തിനു മുൻപുളള റിഹേഴ്സൽ വിജയകരമായി പൂർത്തിയായിരുന്നു.
🇮🇳 #ISROMissions 🇮🇳
The launch countdown of #GSLVMkIII-M1/#Chandrayaan2 commenced today at 1843 Hrs IST. The launch is scheduled at 1443 Hrs IST on July 22nd.
More updates to follow... pic.twitter.com/WVghixIca6— ISRO (@isro) July 21, 2019
ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാൻ-2. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമാണ് ചന്ദ്രയാന്‍-2. ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 വിജയകരമായി വിക്ഷേപിച്ചതിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ 2.
3290 കിലോ ഭാരമുള്ള പേടകത്തെ ലക്ഷ്യത്തിൽ എത്തിക്കാൻ ഉപയോഗിച്ചിരിക്കുന്നത് ജിഎസ്എല്‍വി മാര്‍ക്ക് ത്രി റോക്കറ്റ് ആണ്. 384,400 കിലോമീറ്റർ സഞ്ചരിച്ച് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ എത്താൻ പേടകത്തിന് 53 ദിവസം വേണം. ചന്ദ്രന്റെ രാസഘടനയെ കുറിച്ചുള്ള വിശദമായ പഠനമാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് അറിയിക്കുകയാണ് ലക്ഷ്യം.
ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയത് ഇന്ത്യയുടെ ചാന്ദ്രയാൻ ഒന്ന് പേടകമായിരുന്നു. 978 കോടി രൂപയാണ് ചെലവ്. 2008 ലെ ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights