/indian-express-malayalam/media/media_files/uploads/2017/02/isro-pslv-c37.jpg)
Sriharikota: India's trusted workhorse, the PSLV-C37, which will carry104 satellites, on the eve of its launch at the spaceport in Sriharikota on Tuesday. PTI Photo (PTI2_14_2017_000251B)
ശ്രീഹരിക്കോട്ട: ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയെന്ന ഇന്ത്യൻ സ്‌പേസ് റിസേർച്ച് ഓർഗനൈസേഷന്റെ ചരിത്ര ദൗത്യത്തിന് കൗണ്ട് ഡൗൺ തുടങ്ങി. ഇന്ന് രാവിലെ 9.30ന് വിക്ഷേപണ വാഹനമായ പിഎസ്എൽവി-സി37 റോക്കറ്റ് കുതിച്ചുയരുമ്പോൾ അത് ഐഎസ്ആർഒയ്‌ക്കും ഇന്ത്യയ്‌ക്കും ചരിത്ര നേട്ടമാകും. ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഒന്നിച്ച് ഭ്രമണപഥത്തിലെത്തിക്കുന്നത് ഇതാദ്യമാണ്. ഏഴ് രാജ്യങ്ങളിൽ നിന്നുളള​ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.
28 മണിക്കൂർ നേരത്തെ കൗണ്ട് ഡൗണിനു ശേഷം കുതിച്ചുയരുന്ന പിഎസ്എൽവി-സി37ന്റെ 39-ാം ദൗത്യമാണിത്. ഒറ്റയടിക്ക് 37 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച റഷ്യൻ ബഹിരാകാശ ഏജൻസിയുടെ റെക്കോർഡാണ് ഐഎസ്ആർഒ തിരുത്തുന്നത്. യുഎസ്, ഇസ്രയേൽ, കസഖ്‌സ്ഥാൻ, നെതർലന്റ്‌സ്, സ്വിറ്റ്‌സർലന്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും പിഎസ്എൽവി-സി37 ലക്ഷ്യത്തിലെത്തിക്കും. 96 ഉപഗ്രഹങ്ങൾ യുഎസിലെ വിവിധ സ്ഥാപനങ്ങളുടേതാണ്.
/indian-express-malayalam/media/media_files/uploads/2017/02/pslv-c37-isro.jpg)
എല്ലാ ഉപഗ്രഹങ്ങളും കൂടി 1378 കിലോഗ്രാം ഭാരമുണ്ട്. ഇതിൽ 714 കിലോഗ്രാം വരുന്ന കാർടോസാറ്റ് 2 ആണ് പ്രധാനമായുളളത്. 2015 ജൂണിൽ 23 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിനു ശേഷം ഐഎസ്ഐർഒ ഇത്തരത്തിൽ നടത്തുന്ന വലിയ ദൗത്യമാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.