ന്യൂഡൽഹി: ഇന്ത്യയുടെ യശസ്സ് മാനത്തോളം ഉയര്‍ത്തി നാല് ടൺ വരെ ഭാരമുള്ള വമ്പൻ ഉപഗ്രഹങ്ങളേയും വഹിക്കാൻ ശേഷിയുള്ള റോക്കറ്റ് ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ. വിക്ഷേപണത്തിനായി തയ്യാറാക്കി. 2.2 ടണ്‍ വരെ മാത്രം ഭാരം വഹിക്കാനുള്ള ഉപഗ്രഹം മാത്രമാണ് നിലവില്‍ ഐഎസ്ആര്‍ഒയുടെ പക്കലുള്ളത്.

പുതിയ റോക്കറ്റ് അടുത്ത മാസം ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയരുന്നതോടെ ചരിത്രനിമിഷത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക. ജി.എസ്.എൽ.വി- എം.കെ 3- ഡി 1 എന്ന റോക്കറ്റ് വിക്ഷേപണത്തോടെയാണ് നാല് ടൺ വരെയുള്ള വാഹക ശേഷി ഐ.എസ്.ആർ.ഒ.യ്ക്ക് കൈവരിക്കാനാകുക. ഇതോടെ വമ്പൻ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതിന് ഐഎസ്ആര്‍ഒയ്ക്ക് നിയന്ത്രണം വരുത്താന്‍ കഴിയും.

3200 കിലോഗ്രാം ഭാരമുള്ള ജി സാറ്റ് 19 എന്ന ഉപഗ്രഹത്തെയാണ് ഈ റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിക്കുന്നത്. ഇതിന് പിന്നാലെ മറ്റ് റോക്കറ്റുകളും ഇതിന്റെ സഹായത്തോട ഭ്രമണപദത്തിലെത്തിക്കാന്‍ കഴിയുമെന്നും ബഹിരാകാശ ഗവേഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു.

ജി.എസ്.എൽ.വി- എം.കെ 3- ഡി 1 എന്ന റോക്കറ്റിനെ ‘ഗെയിം ചെയിഞ്ചര്‍’ എന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ വിശേഷിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ