ന്യൂഡൽഹി: ഇസ്രയേൽ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസിൽ നിന്ന് 3400 കോടിയുടെ മിസൈൽ വാങ്ങാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി. റാഫേൽ അഡ്വാൻസസ് ഡിഫൻസ് സിസ്റ്റംസാണ് 50 കോടി ഡോളർ(3400 കോടി രൂപ) ചെലവുവരുന്ന കരാർ ഇന്ത്യ റദ്ദാക്കുന്നതായി വിവരം പുറത്തുവിട്ടത്. കേന്ദ്ര പ്രതിരോധ ഗവേഷണ വികസന സംഘത്തിന്റെ(ഡിആർഡിഒ) നേതൃത്വത്തിൽ മിസൈലുകൾ വികസിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
ഇക്കാര്യം വളരെ നേരത്തേ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരുന്നെങ്കിലും ഇക്കാര്യം റാഫേലിനെ അറിയിച്ചത് ഇപ്പോഴാണ്. അതേസമയം ഏഴ് കോടി ഡോളറിന്റെ 131 ബാരക് ഭൗമോപരിതല മിസൈലുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചതും ഇതേ സമയത്താണ്. കരാർ റദ്ദാക്കാനുള്ള ഇന്ത്യൻ തീരുമാനത്തിൽ അതൃപ്തിയുണ്ടെന്നാണ് റാഫേലിന്റെ പ്രതികരണം.
ഡ്രോണുകളെയും ശത്രുവിമാനങ്ങളെയും വലിയ ടാങ്കുകളെയും ആക്രമിക്കാൻ സാധിക്കുന്ന ദീർഘദൂര സ്പൈക്ക് മിസൈലുകൾ ഇസ്രയേലിന്റെ കൂടി പങ്കാളിത്തത്തോടെ നിർമ്മിക്കാനാണ് കേന്ദ്രം നേരത്തേ തീരുമാനിച്ചത്. ഇതിനായി ഇന്ത്യൻ കമ്പനി കല്യാണി ഗ്രൂപ്പുമായി ചേർന്ന് പ്രാരംഭ പ്രവർത്തനങ്ങളും കേന്ദ്രം ആരംഭിച്ചിരുന്നു.
സൈനികർക്കു വഹിച്ചു കൊണ്ടുപോകാൻ സാധിക്കുന്ന ഫയർ ആൻഡ് ഫോർഗെറ്റ് ഇനത്തിൽപ്പെട്ടതാണ് സ്പൈക്ക് മിസൈൽ. 2014 ൽ ഇന്ത്യ സ്പൈക്ക് മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook